Wednesday, December 2, 2020

ഫൈസർ വികസിപ്പിച്ചെടുത്ത വാക്സീൻ കോവിഡ് വ്യാപനത്തെ തടയുമെന്ന അവകാശവാദമുമായി ശാസ്ത്രജ്ഞൻ

Must Read

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ...

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി...

വാഷിങ്ടൻ∙ ബഹുരാഷ്ട്ര മരുന്നുകമ്പനിയായ ഫൈസർ വികസിപ്പിച്ചെടുത്ത വാക്സീൻ കോവിഡ് വ്യാപനത്തെ തടയുമെന്ന അവകാശവാദമുമായി ശാസ്ത്രജ്ഞൻ. വാക്സീൻ വികസിപ്പിച്ചെടുക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ച ഉഗുർ സഹിനാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ‘ഈ വാക്സീൻ ഉപയോഗിച്ച് കോവിഡിനെ തടയാനാകുമോയെന്നാണ് ചോദ്യമെങ്കിൽ എന്റെ മറുപടി സാധിക്കും എന്നാണ്’ – അദ്ദേഹം പറഞ്ഞു.

‘ശരീരത്തിലെ കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നതിന് വാക്സീൻ തടസം സൃഷ്ടിക്കും. എന്നാൽ ഏതെങ്കിലും കാരണത്താൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ടി സെല്ലുകൾ അവയെ തകർക്കും. വൈറസിനെ തടയാൻ രോഗപ്രതിരോധ പ്രവർത്തനങ്ങളിലൂടെ സാധിക്കും. ഇതിനെതിരെ പ്രതിരോധിച്ചു നിൽക്കാൻ വൈറസിനു സാധിക്കില്ലെന്നു ബോധ്യമുണ്ട്.’ – ഉഗുർ സഹിൻ വ്യക്തമാക്കി.

കോവിഡിന് എതിരെ വികസിപ്പിച്ചെടുത്ത വാക്സീൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്നു ഫൈസർ നേരത്തെ അറിയിച്ചിരുന്നു. ജർമൻ പങ്കാളിയായ ബയോടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്സീന് ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയില്ലെന്നും അടിയന്തര ഉപയോഗത്തിനായി യുഎസ് അധികൃതരുടെ അനുമതി ഈ മാസം തന്നെ തേടുമെന്നും ഫൈസർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അനുമതി ലഭിച്ചാൽ മാത്രമേ വാക്സീൻ പുറത്തിറക്കാനാവൂ.

വാക്സീൻ എത്രകാലമാണ് പ്രതിരോധം നൽകുക എന്ന കാര്യത്തിൽ പക്ഷേ വ്യക്തതയായിട്ടില്ല. ഒരുവർഷം സംരക്ഷണം കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 130 കോടി ഡോസ് വാക്സീൻ 2021ൽ ഉൽപാദിപ്പിക്കുമെന്നു കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.

English summary

Scientist claims that the vaccine developed by Pfizer will prevent the spread of Kovid

Leave a Reply

Latest News

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോൺഡ്രേ ഇരട്ട ഗോളുകൾ...

കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ...

മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. ആയിരത്തില്‍ നിന്ന് രണ്ടായിരമായാണ് ഉയര്‍ത്തിയത്.ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ...

More News