Tuesday, October 26, 2021

കുട്ടികളെ വരവേൽക്കാൻ സ്കൂളുകളും അധ്യാപകരും ഒരുങ്ങി; പുല്ലുവഴി ഗവ.എൽ പി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി

Must Read

കോവിഡ് കാലത്തിനു ശേഷം സ്കൂളുകൾ തുറക്കാനും കുട്ടികൾ എത്താനും ഇനി ദിവസങ്ങൾ മാത്രം. കുട്ടികളെ വരവേൽക്കാൻ സ്കൂളുകളും അധ്യാപകരും ഒരുങ്ങി. പുല്ലുവഴി ഗവ.എൽ പി സ്കൂളിൽ കോവിഡ് കാരണം അടച്ച സമയത്തെ സ്കൂൾ അന്തരീക്ഷമല്ല ഇപ്പോൾ.

ഇന്ന് രാവിലെ മുതൽ സ്കൂളിലെ അധ്യാപകരും അനധ്യാപകരും പി.ടി.എ അംഗങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന തിരക്കിലായിരുന്നു. രാവിലെ മുതൽ സ്കൂളിലെ കസേരകളും ഡസ്കുകളും കഴുകി വൃത്തിയാക്കി തുടങ്ങി. മൂന്ന് ദിവസങ്ങൾ കൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. ഞായറാഴ്ച ഡി.വൈ.എഫ്.ഐ – എഐവൈഎഫ് പ്രവർത്തകർ കൂടി സന്നദ്ധ പ്രവർത്തനങ്ങൾക്കായി സ്കൂളിലെത്തും.

ക്ലാസ് മുറികൾ, ശുചിമുറികൾ, കിണറുകൾ എന്നിവ ശുചീകരിക്കും. ക്ലാസ് മുറികൾ ഉടനടി പെയിൻ്റ് അടിക്കാനും പദ്ധതിയുണ്ട്.

107 വർഷത്തെ ചരിത്രമുണ്ട് സ്കൂളിന് പറയാൻ. നിരവധി പ്രമുഖർ പഠിച്ച സ്കൂളിലെ ആദ്യ കെട്ടിടം ഇന്നും നിലനിൽക്കുന്നുണ്ട് ഇവിടെ.

എൽ.കെ.ജി മുതൽ 4-ാം ക്ലാസ് വരെ 325 കുട്ടികൾ ആണ് അടുത്ത മാസം സ്കൂളിലെത്തുക. 15 അധ്യാപകരാണ് ഉള്ളത്.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News