Wednesday, December 1, 2021

സ്കൂൾ തുറക്കൽ : നിർത്തലാക്കിയ ഓർഡിനറി സർവീസുകൾ തുടങ്ങണം :
മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

Must Read

കോട്ടയം :- കോവിഡ് മഹാമാരിയെ തുടർന്ന് കെ. എസ്. ആർ. റ്റി. സി നിർത്തലാക്കിയ എല്ലാ ഓർഡിനറി സർവീസുകളും സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് പുനരാരംഭിക്കണമെന്ന ആവശ്യത്തിൽ ഗതാഗത വകുപ്പിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.
ഗതാഗത വകുപ്പ് സെക്രട്ടറിയും കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടറും നവംബർ 23 ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
കൺസഷൻ കാർഡുകൾ നിർത്തലാക്കി എല്ലാ വിദ്യാർത്ഥികൾക്കും യാത്രാ സuകര്യം നൽകണമെന്നും പരാതിക്കാരനായ പാലാ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ മാനേജിംഗ് ട്രസ്റ്റി ജെയിംസ് വടക്കൻ ആവശ്യപ്പെട്ടു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News