Wednesday, October 27, 2021

മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നടുറോഡില്‍ പരസ്യവിചാരണ ചെയ്‌ത പോലീസുകാരി രജിതയെ യൂണിഫോം ജോലിയില്‍നിന്നു മാറ്റാന്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്റെ ഉത്തരവ്‌

Must Read

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന തെറ്റായ ആരോപണമുന്നയിച്ച്‌ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നടുറോഡില്‍ പരസ്യവിചാരണ ചെയ്‌ത പോലീസുകാരി രജിതയെ യൂണിഫോം ജോലിയില്‍നിന്നു മാറ്റാന്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്റെ ഉത്തരവ്‌.
പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടേണ്ട ഡ്യൂട്ടി ഒഴിവാക്കണമെന്നും രജിതയ്‌ക്കെതിരേ ശക്‌തമായ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു. പിങ്ക്‌ പൊലീസിനു പരിശീലനം നല്‍കണമെന്നും നിര്‍ദേശമുണ്ട്‌.
ആറ്റിങ്ങല്‍ ഊരൂപൊയ്‌ക സായ്‌ഗ്രാമത്തിനു സമീപം വാടകയ്‌ക്കു താമസിക്കുന്ന ജയചന്ദ്രനും (38) എട്ടു വയസുള്ള മകളുമാണ്‌ അപമാനത്തിന്‌ ഇരയായത്‌.
ഐ.എസ്‌.ആര്‍.ഒയിലേക്കു കൂറ്റന്‍ കാര്‍ഗോയുമായി വന്ന വാഹനം കാണാന്‍ മൂന്നു മുക്കിലെത്തിയതായിരുന്നു പിതാവും മകളും. പോലീസിലെ വനിതാ വിഭാഗമായ പിങ്ക്‌ പോലീസിന്റെ വാഹനത്തില്‍നിന്ന്‌ ജയചന്ദ്രന്‍ തന്റെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്നായിരുന്നു രജിതയുടെ ആരോപണം. സ്‌റ്റേഷനിലേക്കു കൊണ്ടുപോകുമെന്നു പറഞ്ഞതോടെ കുട്ടി ഭയന്നു കരഞ്ഞു. മോഷ്‌ടിച്ചില്ലെന്നു ജയചന്ദ്രന്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല.
നടുറോഡിലെ വിചാരണ കണ്ടു തടിച്ചുകൂടിയ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ കാറിലെ ബാഗിനുള്ളില്‍നിന്നു ഫോണ്‍ കണ്ടെടുത്തതോടെ ജയചന്ദ്രന്റെയും മകളുടെയും നിരപരാധിത്വം ബോധ്യപ്പെട്ടു.
പരിസരത്തുണ്ടായിരുന്ന യുവാക്കള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. രജിതയ്‌ക്കു വീഴ്‌ച പറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്‌. ദക്ഷിണമേഖലാ ഐ.ജിയും സംഭവം അന്വേഷിച്ചു. പിന്നീട്‌ രജിതയെ പിങ്ക്‌ പോലീസില്‍നിന്നു സമീപത്തുള്ള പോലീസ്‌ സ്‌റ്റേഷനിലേക്കു സ്‌ഥലം മാറ്റി.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News