പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

0

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ എന്നിവർക്കാണ് മർദനമേറ്റത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയാണ് സിപിഎം, സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. സിപിഎം കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതായി സിപിഐ ആരോപിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. വോട്ടെടുപ്പ് നടന്ന ഹാളിനു പുറത്തുവച്ചായിരുന്നു കയ്യാങ്കളി.

Leave a Reply