മാർച്ച് 31 വരെ സമയം; ഈ നിർദ്ദേശം പാലിച്ചില്ലെങ്കിൽ സേവനങ്ങൾ മുടങ്ങും; മുന്നറിയിപ്പുമായി എസ്ബിഐ

0

മുംബൈ: പാൻ കാർഡും ആധാർ കാർഡും 2022 മാർച്ച് 31 ന് മുൻപ് ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ ലഭിക്കില്ലെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ. തടസമില്ലാത്ത സേവനങ്ങൾക്കായി ഈ നിർദ്ദേശം പാലിക്കണമെന്നും ബാങ്ക് വ്യക്തമാക്കി. ട്വിറ്റർ വഴിയും ടെക്സ്റ്റ് മെസേജുകളിലൂടെയുമാണ് എസ്ബിഐ ഉപഭോക്താക്കളോട് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം ബാങ്ക് നീട്ടിയിരുന്നു. 2021 സെപ്തംബർ മാസത്തിൽ അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് മാർച്ച് 31 വരെ നീട്ടിയത്.

ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.incometaxindiaefiling.gov.in/home സന്ദർശിച്ചാൽ പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള ഓപ്ഷൻ കാണും. ലിങ്ക് ആധാർ എന്ന ഈ ഓപ്ഷനിൽ ക്ലിക് ചെയ്താൽ തുറന്നു വരുന്ന പേജിൽ ആധാർ നമ്പറും പാൻ കാർഡ് നമ്പറും രേഖപ്പെടുത്തണം.

567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് UIDPAN എന്ന മാതൃകയിൽ നമ്പറുകൾ രേഖപ്പെടുത്തി ടെക്സ്റ്റ് മെസേജ് അയച്ചും ഇരു നമ്പറുകളും തമ്മിൽ ബന്ധിപ്പിക്കാം.

Leave a Reply