Thursday, May 13, 2021

സേവ് സിദ്ദീഖ് കാപ്പൻ:
കെ.യു.ഡബ്ല്യു.ജെ
പ്രക്ഷോഭത്തിലേക്ക്;
തിങ്കളാഴ്ച കരിദിനം

Must Read


തിരുവനന്തപുരം: ഉത്തർപ്രദേശ് പൊലീസിെൻറ തടങ്കലിൽ രോഗബാധിതനായി ആശുപത്രിയിൽ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ ജീവൻ രക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവർത്തക യൂണിയൻ പ്രത്യക്ഷ സമരത്തിനും കാമ്പയിനും തുടക്കമിടുന്നു. സേവ് സിദ്ദീഖ് കാപ്പൻ കാമ്പയിെൻറ തുടക്കമായി യൂണിയൻ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർ തിങ്കളാഴ്ച കരിദിനം ആചരിക്കും. രാജ്യാന്തര തലത്തിൽ അടക്കം വിഷയം കൂടുതൽ സജീവ ചർച്ചയാക്കി മാറ്റുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഉപാധികളിലൂടെയും കാമ്പയിൻ നടത്തും. രാജ്ഭവനു മുന്നിൽ ധർണ അടക്കം വിവിധ സമര പരിപാടികൾ വരും ദിവസങ്ങളിൽ ആവിഷ്കരിക്കുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും അറിയിച്ചു. മാധ്യമ പ്രവർത്തകർക്കൊപ്പം സാഹിത്യ, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഇൗ കാമ്പയിനിൽ അണിചേരണമെന്ന് യൂണിയൻ അഭ്യർഥിച്ചു.
കാപ്പെൻറ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന നൽകി അദ്ദേഹത്തെ തുടർ ചികിത്സക്കായി ദൽഹി എയിംസിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു 11 എം.പിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി രമണയ്ക്ക് കത്ത് നൽകി. മഥുര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിദ്ദീഖ് കാപ്പെൻറ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെ പോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ എം.പിമാർ ചൂണ്ടിക്കാട്ടി. കാപ്പെൻറ മോചനത്തിന് ഇടപെടണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ അടക്കം കേരളത്തിൽനിന്നുള്ള മുഴുവൻ എം.പിമാരോടും യൂണിയൻ അഭ്യർഥിച്ചു.

Leave a Reply

Latest News

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ...

More News