സൗ​ദി​യി​ൽ ബാ​ങ്കു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം സാ​മ പി​ൻ​വ​ലി​ച്ചു

0

റി​യാ​ദ്: സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളി​ല്‍ നി​ന്ന് ബാ​ങ്ക് ഇ​ട​പാ​ടു​കാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സൗ​ദി കേ​ന്ദ്ര ബാ​ങ്ക് (സാ​മ) ഏ​ര്‍​പ്പെ​ടു​ത്തി​യ താ​ല്‍​ക്കാ​ലി​ക നി​യ​ന്ത്ര​ണങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു. ഓ​ണ്‍​ലൈ​ന്‍ വ​ഴി ബാ​ങ്ക് അക്കൗണ്ടു​ക​ള്‍ തു​റ​ക്കാ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ താ​ല്‍​ക്കാ​ലി​ക വി​ല​ക്കും നീ​ക്കി​യ​തി​ല്‍ ഉ​ള്‍​പ്പെ​ടും.

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് വ്യാ​പ​ക​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ട്രാ​ന്‍​സ്ഫ​റു​ക​ള്‍​ക്കും പു​തി​യ ബെ​ന​ഫി​ഷ്യ റി​ക​ള്‍ ആ​ഡ് ചെ​യ്യു​ന്ന​തി​നും മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ഇ​തും പ​ഴ​യ രീ​തി​യി​ല്‍ ത​ന്നെ പു​ന​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ദി​ന കൈ​മാ​റ്റ​ത്തി​നു​ള്ള പ​രി​ധി​യും പ​ഴ​യ രീ​തി​യി​ലേ​ക്ക് പു​ന​സ്ഥാ​പി​ച്ചു. എ​ന്നാ​ല്‍ വ്യ​ക്തി​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി​യു​ള്ള പ​രി​ധി നി​ശ്ചയി​ക്കാ​മെ​ന്നും ഇ​തി​നാ​യി ബാ​ങ്കു​ക​ളെ സ​മീ​പി​ക്കാ​മെ​ന്നും സാ​മ വി​ശ​ദീ​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here