Wednesday, July 28, 2021

വീട്ടിൽനിന്ന് പി.എസ്.സി.കോച്ചിങ്ങിനുപോയ ഷബ്‌നയുടെ തിരോധാനത്തിന് ശനിയാഴ്ച മുന്നുവർഷം തികയുന്നു

Must Read

അഞ്ചാലുംമൂട് : വീട്ടിൽനിന്ന് പി.എസ്.സി.കോച്ചിങ്ങിനുപോയ ഷബ്‌നയുടെ തിരോധാനത്തിന് ശനിയാഴ്ച മുന്നുവർഷം തികയുന്നു. അഞ്ചാലുംമൂട് ആണിക്കുളത്തുചിറയിൽ ഇബ്രാഹിംകുട്ടി, റജില ദമ്പതിമാരുടെ മകൾ ഷബ്‌ന(18)യെയാണ് കാണാതായത്.

2018 ജൂലായ് 17-ന് രാവിലെ 9.30-ന് വീട്ടിൽനിന്ന് കടവൂരിൽ പി.എസ്.സി.കോച്ചിങ്ങിനായി പോയതായിരുന്നു ഷബ്‌ന. എന്നാൽ രാവിലെ 11 മണിയോടെ വിദ്യാർഥിനിയുടെ ബാഗും സർട്ടിഫിക്കറ്റുകളും മറ്റുരേഖകളും കൊല്ലം ബീച്ചിൽനിന്ന് പോലീസ് കണ്ടത്തുകയായിരുന്നു.

ഷബ്‌നയുടെ തിരോധാനത്തെത്തുടർന്ന് ബന്ധുവായ യുവാവിനെ പലതവണ പോലീസ് ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

ഷബ്‌നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ആക്‌ഷൻ കൗൺസിൽ കൺവീനർ രാജേഷ് തൃക്കാട്ടിൽ പറഞ്ഞു.

കേരള പോലീസും രണ്ടുലക്ഷം രൂപ പാരിതോഷികം നേരത്തേ പ്രഖ്യാപിച്ചിരുന്നു. കേസ് സി.ബി.ഐ.ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഷബ്‌നയുടെ മാതാപിതാക്കൾ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Leave a Reply

Latest News

നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് ഇന്ന് വീണ്ടും നിയമസഭയിൽ; പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി കേസ് ഉന്നയിക്കും

തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് ഇന്ന് വീണ്ടും നിയമസഭയിൽ. പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി കേസ് ഉന്നയിക്കും. കേസ് അന്വേഷണം എങ്ങുമെത്തിയില്ലെന്നും, സിപിഎം ബിജെപി ഒത്തുകളിയാണെന്നും...

More News