Monday, January 17, 2022

വടകര താലൂക്ക് ഓഫീസിന് തീയിട്ട കേസിലെ പ്രതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Must Read

വടകര താലൂക്ക് ഓഫീസിന് തീയിട്ട കേസിലെ പ്രതി ആന്ധ്രപ്രദേശ് സ്വദേശി സതീഷ് നാരായണനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. റിമാൻഡിൽ കഴിയുന്ന പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി.

വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കാ​ൻ ജ​യി​ൽ സൂ​പ്ര​ണ്ട് വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ളാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴിക്കോ​ട് മെ​ഡി​ക്ക​ൽ കോ​ലളജ് ആ​ശു​പ​ത്രി​യി​ലും പ്ര​തി​യെ പ്ര​വേ​ശി​പ്പി​ച്ചു.

മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ കു​തി​ര​വ​ട്ടം മാ​ന​സി​ക​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സ് തീ​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ക്ക​ഴി​ഞ്ഞ 19നാ​യി​രു​ന്നു പ്ര​തി സ​തീ​ഷ് നാ​രാ​യ​ണ​നെ വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തി​നു മു​ന്പും പ്ര​തി താ​ലൂ​ക്ക് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക് തീ​വ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. തീ​വ​യ്പ്പ് കേ​സി​ൽ പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കാ​ൻ തു​ട​ങ്ങു​ന്നി​ടെ​യാ​ണ് പ്ര​തി​യെ മാ​ന​സി​ക​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News