Sunday, March 7, 2021

സരിതയ്ക്ക് അർബുദം, കീമോ വേണമെന്ന് അഭിഭാഷകൻ;ന്യൂറോ സംബന്ധമായ പ്രശ്നമാണെന്നാണ് ഡോക്ടറുടെ കുറിപ്പിൽ നിന്ന് വ്യക്തമാകുന്നതെന്ന് കോടതി; ജാമ്യ ഹരജി നൽകുന്ന ദിവസംതന്നെ പരിഗണിച്ച് തീർപ്പാക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതി സരിത നായർ ഹൈകോടതിയിൽ

Must Read

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ; പാർട്ടിക്കുള്ളിലെ പുതിയ വി.എസ്; പി.ജയരാജനെ ഒഴിവാക്കുന്നത് എന്തിന്

ക​ണ്ണൂ​ർ: കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു 'വി.​എ​സ്​' ഉ​യ​ി​രെ​ടു​ക്കു​ന്ന​ത്​ നേ​തൃ​ത്വം സ​മ്മ​തി​ക്കി​ല്ല. ആ...

സംസ്ഥാനസർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വപ്നാ സുരേഷിന്റെ മൊഴി

കൊച്ചി:സംസ്ഥാനസർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വർണം-ഡോളർക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴി. മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലാണ് ഇതുള്ളത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഉന്നതരടക്കം ഇതിലുണ്ടെന്നാണ്...

കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ട്​ ജാമ്യ ഹരജി നൽകുന്ന ദിവസംതന്നെ പരിഗണിച്ച്​ തീർപ്പാക്കാൻ മജിസ്​ട്രേറ്റ്​ കോടതിക്ക്​ നിർദേശം നൽകണമെന്നാവശ്യപ്പെട്ട്​ പ്രതി സരിത നായർ ഹൈകോടതിയിൽ. അർബുദത്തിന്​ ചികിത്സയിലാണെന്നും കോവിഡ്​ സാഹചര്യം കൂടി കണക്കിലെടുത്ത് ജാമ്യ ഹരജി പരിഗണിക്കണ​െമന്നുമാണ്​ ആവശ്യം.

ജാമ്യമില്ലാ വാറൻറ്​​ പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതി ഫെബ്രുവരി 25ന്​ കേസ്​ പരിഗണിക്കുന്നു​ണ്ടെന്നും അന്ന്​ തന്നെ ജാമ്യ ഹരജികൂടി പരിഗണിക്കാൻ നിർദേശിക്കണമെന്നുമാണ്​ ആവശ്യം. ഹരജി അടുത്തയാഴ്​ച പരിഗണിക്കാൻ ജസ്​റ്റിസ്​ വി.ജി. അരുൺ മാറ്റി.

സോളാർ പ്ലാൻറ്​ സ്ഥാപിക്കാമെന്ന്​ വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ സരിതയോട്​ ഫെബ്രുവരി 11ന് ഹാജരാകാൻ കോഴിക്കോട് ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതി നിർദേശിച്ചിരുന്നു. വക്കീൽ മുഖേന അവധി അപേക്ഷനൽകിയെങ്കിലും ഇതു തള്ളി അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചെന്ന് ഹരജിയിൽ പറയുന്നു.

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ കുറിപ്പും ഹാജരാക്കിയിരുന്നു. എന്നാൽ, ന്യൂറോ സംബന്ധമായ പ്രശ്നമാണെന്നാണ് ഡോക്ടറുടെ കുറിപ്പിൽ നിന്ന് വ്യക്തമാകുന്നതെന്ന് കോടതി വാക്കാൽ പറഞ്ഞു. കീമോ തെറാപ്പി വേണ്ട രോഗമാണെന്ന് ഹരജിക്കാരിയുടെ അഭിഭാഷകനും വ്യക്തമാക്കിയതോടെ ഹരജി മാറ്റുകയായിരുന്നു.

English summary

Saritha’s lawyer wants cancer, chemo; Court says doctor’s note shows neurological problem; Defendant Saritha Nair in the High Court seeking directions to the Magistrate’s Court to consider the bail petition on the same day.

Leave a Reply

Latest News

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

More News