Wednesday, July 28, 2021

സരിത്തിന്റെ പരാതിയില്‍ പൂജപ്പുര ജയില്‍ അധികൃതരില്‍നിന്നു റിപ്പോര്‍ട്ട്‌ തേടി എന്‍.ഐ.എ. കോടതി

Must Read

കൊച്ചി: ജയിലില്‍ ഭീഷണിയും പീഡനവുമാണെന്ന സ്വര്‍ണക്കടത്തുകേസ്‌ പ്രതി സരിത്തിന്റെ പരാതിയില്‍ പൂജപ്പുര ജയില്‍ അധികൃതരില്‍നിന്നു റിപ്പോര്‍ട്ട്‌ തേടി എന്‍.ഐ.എ. കോടതി.
സ്വര്‍ണക്കടത്തു കേസില്‍ ചില കോണ്‍ഗ്രസ്‌-ബി.ജെ.പി. നേതാക്കളുടെ പേരു പറയാത്തതിനാല്‍ ജയില്‍ സൂപ്രണ്ട്‌ അടക്കം മൂന്ന്‌ ഉദ്യോഗസ്‌ഥര്‍ നിരന്തരം പീഡിപ്പിക്കുന്നതായി വെള്ളിയാഴ്‌ചയാണ്‌ അഭിഭാഷകന്‍ മുഖാന്തിരം സരിത്‌ കോടതിയെ അറിയിച്ചത്‌.
തുടര്‍ന്ന്‌ കോടതി പ്രത്യേക സിറ്റിങ്‌ നടത്തി ഇയാളുടെ മൊഴിയെടുക്കുകയായിരുന്നു. ജയിലില്‍ കാണാനെത്തിയ അമ്മയോടും സഹോദരിയോടുമാണ്‌ ഭീഷണിക്കാര്യം ആദ്യം സരിത്ത്‌ പറഞ്ഞത്‌.
അവര്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ സരിത്തിന്‌ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന്‌ പ്രതിക്ക്‌ മാനസികവും ശാരീരികവുമായ പീഡനം ഉണ്ടാകാതെ സംരക്ഷണം ഉറപ്പാക്കാന്‍ ജയില്‍ ഡി.ജി.പിയോടു കോടതി നിര്‍ദേശിച്ചു. ഭീഷണി സംബന്ധിച്ച്‌ സരിത്തിന്റെ അമ്മ കസ്‌റ്റംസിനും പരാതി നല്‍കിയിട്ടുണ്ട്‌.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News