Sunday, January 24, 2021

ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ: ഗണേഷിനെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി

Must Read

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...

മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി

ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ...

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട്...

കൊച്ചി: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സോളാർ ആരോപണത്തിന് പിന്നിൽ കെ. ബി. ഗണേഷ് കുമാർ എം.എൽ.എ ആണെന്ന കേരള കോൺഗ്രസ് (ബി) മുൻ നേതാവും ഗണേഷിന്റെ സന്തത സഹചാരിയുമായിരുന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്‌ഥാന പൊലീസ് മേധാവിക്കും പരാതി. മാധ്യമപ്രവർത്തകനായ ജിബി സദാശിവനാണ് പരാതി നൽകിയത്.

ബാർക്കോഴ കേസിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവിട്ടത് പോലെ മനോജിന്റെ വെളിപ്പെടുത്തലിനെ കുറിച്ചും അന്വേഷിക്കണമെന്നാണ് ആവശ്യം.

മുഖ്യമന്ത്രി ആയിരിക്കെയാണ് ഉമ്മൻചാണ്ടിക്കെതിരെ ഇത്തരം ഹീനമായ നടപടിക്ക് ഗണേഷ്‌കുമാർ എം.എൽ.എ ഗൂഢാലോചന നടത്തിയതെന്നത് ഗൗരവതരമാണെന്നും അന്നത്തെ സർക്കാരിനെ അട്ടിമറിക്കാൻ ഗണേഷ്‌കുമാർ നടത്തിയ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ഗൂഢാലോചനയിൽ സിപിഎം നേതാവ് സജി ചെറിയാനും പങ്കുണ്ടെന്ന ആരോപണവും അന്വേഷിക്കണം.
കരുതലും കാരുണ്യവും നിറഞ്ഞ ജനക്ഷേമകരമായ ഭരണം നടത്തി വരവെയാണ് ഉമ്മൻചാണ്ടിക്കതിരെ ആരോപണങ്ങൾ ഉയരുന്നതും സർക്കാരിന്റെ പ്രവർത്തനങ്ങൾ തന്നെ തടസപ്പെടുത്തുന്ന തരത്തിൽ സമരങ്ങൾ ഉണ്ടാകുന്നതും. ഒട്ടേറെ പദ്ധതികൾ തടസപ്പെട്ടു. ജനങ്ങൾക്ക് സേവനം ലഭിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. സെക്രട്ടേറിയറ്റ് പ്രവർത്തനങ്ങൾ പോലും സതംഭിപ്പിക്കപ്പെട്ടു. ഇതിനെല്ലാം പുറമെ മന്ത്രിസഭാ അട്ടിമറിക്കാനും സംസ്‌ഥാന മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയും നടന്നു. സോളാർ കമ്മീഷന്റെ ചെലവിനത്തിൽ ലക്ഷങ്ങളുടെ നഷ്ടവും പൊതു ഖജനാവിനുണ്ടായി. സർക്കാരിനെ അട്ടിമറിക്കാൻ ഒരു എം.എൽ.എ തന്നെ ഗൂഢാലോചന നടത്തുകയും സംസ്‌ഥാന മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്നത് അതീവ ഗൗരവമുള്ളതാണെന്നും പരാതിയിൽ പറയുന്നു.

ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ, സോളാർ കേസിലെ പരാതിക്കാരി, സി.പി.എം നേതാവ് സജി ചെറിയാൻ എന്നിവർക്കെതിരെ അടിയന്തിരമായി കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിക്കാരിക്ക് തിരുവനന്തപുരത്ത് വീടെടുത്ത് താമസിപ്പിച്ച് ഗൂഢാലോചന നടത്തിയവരെ കുറിച്ച് അന്വേഷിക്കണമെന്നും ജിബി സദാശിവൻ പരാതിയിൽ ആവശ്യപ്പെടുന്നു.

ഉമ്മൻചാണ്ടിക്കെതിരെ നടന്ന ഗൂഡാലോചനയെ കുറിച്ചും കോടതിയെയും ജനങ്ങളെയും മാധ്യമങ്ങളെയും അന്വേഷണ സംഘത്തെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വ്യാജ ആരോപണങ്ങളും വ്യാജ പരാതികളും ഉന്നയിച്ചതിനെ കുറിച്ചും വിശദമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും പരാതിയിൽ പറയുന്നു.

English summary

Saranya Manoj’s revelation: Complaint to CM and DGP that a case should be registered against Ganesh

Leave a Reply

Latest News

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...

മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി

ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ കത്തിച്ചെറിഞ്ഞു വിരട്ടുന്നതിനിടെ ടയർ ചെവിയിൽ കുടുങ്ങി...

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ...

കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്

തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകൾക്കൊപ്പം തപാൽ ഉരുപ്പടികളും വിൽക്കുകയായിരുന്നു....

ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്

കൊച്ചി: ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്. കോട്ടയം വെള്ളൂർ വടകര...

More News