സഞ്‌ജിത്ത്‌ വധം: നേരിട്ടു പങ്കെടുത്ത അഞ്ചാമനും അറസ്‌റ്റില്‍

0

പാലക്കാട്‌: ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ നേരിട്ട്‌ പങ്കെടുത്ത അഞ്ചാമനും അറസ്‌റ്റില്‍. കൊഴിഞ്ഞാമ്പാറ അത്തിക്കോട്‌ സ്വദേശിയായ എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകനാണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞദിവസം രാത്രി വാടാനാംകുറിശ്ശിയില്‍ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌.
തിരിച്ചറിയല്‍ പരേഡ്‌ നടത്തേണ്ടതിനാല്‍ പേര്‌ വിവരങ്ങള്‍ പോലീസ്‌ പുറത്തുവിട്ടിട്ടില്ല. ഇതോടെ കൃത്യത്തില്‍ നേരിട്ട്‌ പങ്കെടുത്ത മുഴുവന്‍ പേരും ഉള്‍പ്പെടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം പതിനൊന്നായി. കഴിഞ്ഞ നവംബര്‍ 15 ന്‌ ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്‌ജിത്തിനെ മാരുതി കാറിലെത്തിയ സംഘം മമ്പറത്തുവെച്ച്‌ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കിയവരില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി ഇബ്രാഹിം മൗലവി, ആലത്തൂര്‍ അഞ്ചുമൂര്‍ത്തി ചീക്കോട്‌ സ്വദേശി നൗഫല്‍ എന്നിവരെ പിടികൂടാനുണ്ട്‌. അറസ്‌റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. ഇതുവരെ പിടിയിലായവരുടെ പേരില്‍ കുറ്റപത്രം നല്‍കാനുള്ള ഒരുക്കത്തിലാണ്‌ പോലീസ്‌.

Leave a Reply