Thursday, December 2, 2021

ഒൻപതാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക സംവൃത സുനിൽ

Must Read

ഒൻപതാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജുമൊന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് സംവൃത സന്തോഷം ആരാധകരുമായി പങ്കുവച്ചത്. വിവാഹദിനത്തിനെ ചിത്രവും താരം ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. സിനിമയിലുള്ളവരും ആരാധകരുമടക്കം നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ അറിയിക്കുന്നത്.

2012 ലായിരുന്നു അഖിലുമായുളള സംവൃതയുടെ വിവാഹം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.

അ​ഗസ്ത്യയും രുദ്രയും

രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News