Monday, September 27, 2021

മത്സ്യവിൽപ്പനക്കാരായ വനിതകൾക്ക് വേണ്ടി ഫിഷറീസ് വകുപ്പും കെ.എസ്.ആർ.ടി.സി.യും സംയുക്തമായി ആരംഭിക്കുന്ന ‘സമുദ്ര’ ബസ് സർവീസ് ശനിയാഴ്ച മുതൽ ആരംഭിക്കും

Must Read

തിരുവനന്തപുരം: മത്സ്യവിൽപ്പനക്കാരായ വനിതകൾക്ക് വേണ്ടി ഫിഷറീസ് വകുപ്പും കെ.എസ്.ആർ.ടി.സി.യും സംയുക്തമായി ആരംഭിക്കുന്ന ‘സമുദ്ര’ ബസ് സർവീസ് ശനിയാഴ്ച മുതൽ ആരംഭിക്കും.

രാവിലെ 11.30ന് പാളയം മാർക്കറ്റിനു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ആന്റണി രാജു, സജി ചെറിയാൻ, വി.ശിവൻകുട്ടി, ജി.ആർ.അനിൽ തുടങ്ങിയവർ പങ്കെടുക്കും.

മത്സ്യത്തൊഴിലാളി സ്ത്രീകളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് പദ്ധതി ആരംഭിക്കുന്നത്. മൂന്ന് ലോ ഫ്ളോർ ബസുകളാണ് കെ.എസ്.ആർ.ടി.സി. ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.

ഫിഷിങ് ഹാർബറുകളിൽനിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവടകേന്ദ്രങ്ങളിലേക്ക് രാവിലെ ആറു മുതൽ 10 വരെയുള്ള സമയത്താണ് സർവീസുകൾ നടത്തുക. 24 പേർക്ക് ഒരു ബസിൽ യാത്ര ചെയ്യാനാകും.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News