പുതുക്കിയ ഡിസൈനും കൂടുതല്‍ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ സീരീസ് അടുത്ത ജൂണില്‍ ലോഞ്ച് ചെയ്യും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്സി നോട്ട് സീരീസ് പോലുള്ള മറ്റ് മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ സീരിസുകളെക്കാള്‍ പ്രാധാന്യം ഇനി സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് സീരീസിന് കമ്ബനി നല്‍കും. 2021 ജൂണില്‍ സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 3 വിപണിയിലെത്തുമെന്ന റിപ്പോര്‍ട്ടിനൊപ്പം തന്നെ കമ്ബനി നോട്ട് സീരീസ് നിര്‍ത്തലാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 3: ലോഞ്ച്
ദക്ഷിണ കൊറിയന്‍ മാധ്യമമായ അജു ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സാംസങ് ഇതിനകം തന്നെ അടുത്ത തലമുറ ഫോള്‍ഡബിള്‍ ഫോണായ ഗാലക്സി ഇസഡ് ഫോള്‍ഡ് 3യുടെ പണിപ്പുരയിലാണ്.2021 ജൂണ്‍ അവസാന വാരത്തില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ലോഞ്ച് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാംസങ് ഈ ഡിവൈസ് വികസിപ്പിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. വന്‍തോതിലുള്ള ഉല്പാദനത്തിന് മുമ്ബായി ഈ ഫോള്‍ഡബിള്‍ ഫോണിന്റെ ഫൈനല്‍ സാമ്ബിളുകള്‍ പരിശോധിക്കുകയാണ് ഇപ്പോള്‍ കമ്ബനി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 3 സ്മാര്‍ട്ട്ഫോണുമായി ബന്ധപ്പെട്ട് ധാരാളം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ ഡിവൈസ് എസ്-പെന്നുമായിട്ടായിരിക്കും പുറത്തിറങ്ങുക. അണ്ടര്‍ ഡിസ്പ്ലേ ക്യാമറയും ഈ ഡിവൈസില്‍ ഉണ്ടായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ ഡിവൈസ് ഒരു ഫുള്‍ സ്ക്രീന്‍, നോച്ച്-ലെസ് ഡിസ്പ്ലേ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണ്ടര്‍ ഡിസ്പ്ലേ ക്യാമറയുണ്ടായിരിക്കും എന്ന റിപ്പോര്‍ട്ട് ഫുള്‍സ്ക്രീന്‍ ഡിസ്പ്ലെയുടെ കാര്യം സ്ഥിരീകരിക്കുന്നു. അണ്ടര്‍ ഡിസ്പ്ലെ ക്യാമറ ഫോട്ടോകളുടെ നിലവാരം കുറയ്ക്കുമെന്നതിനാല്‍ അത് ഒഴിവാക്കുമെന്ന് മറ്റ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.Samsung will launch the Foldable Smartphone series next June with an updated design and more enhanced features. New