മുഖ്യമന്ത്രിയുമായയുള്ള സമസ്‌ത നേതാക്കളുടെ നിർണ്ണായക കൂടിക്കാഴ്ച ഇന്ന്; വഖഫ് നിയമനം പി എസ് സി ക്ക് വിടുന്നതിലെ ആശങ്ക പങ്കുവയ്ക്കും; നടപടി പുന:പരിശോധിക്കണമെന്ന ആവശ്യവും സമസ്‌ത മുന്നോട്ട് വെക്കും

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായയുള്ള സമസ്‌ത നേതാക്കളുടെ നിർണ്ണായക കൂടിക്കാഴ്ച ഇന്ന്. സമസ്‌ത സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കാണുക. 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ വഖഫ് നിയമനം പി എസ് സി ക്ക് വിടുന്നതിലെ ആശങ്ക മുഖ്യമന്ത്രിയുമായി പങ്കുവയ്ക്കും.

അതേസമയം വഖഫ് വിഷയത്തിൽ നിലപാട് മാറ്റിയില്ലെന്ന് സമസ്ത കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. പള്ളികളിലെ പ്രതിഷേധം മാറ്റിയത് വിവാദമാകേണ്ടെന്ന് കരുതിയാണെന്നും പി എസ് സിക്ക് നിയമനം വിടുന്ന കാര്യത്തിൽ എതിർപ്പ് തുടരുകയാണെന്നും സമസ്ത നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞിരുന്നു.വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട വിഷയത്തിൽ നിലപാട് ഏകകണ്ഠമെന്ന് സമസ്ത നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ബോര്‍ഡ് നിയമനം പി‌എസ്‌സിക്കുവിട്ട നടപടി പുന:പരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Leave a Reply