Tuesday, June 22, 2021

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സലീം മടവൂർ

Must Read

കോ​ഴി​ക്കോ​ട്: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ള്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ലീം മ​ട​വൂ​ർ.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി തൃ​ശൂ​ർ കൊ​ട​ക​ര​യി​ൽ 3.5 കോ​ടി​യു​ടെ കു​ഴ​ൽ​പ്പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ബി​ജെ​പി കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ലേ​ക്ക്. കേ​സി​ൽ ബി​ജെ​പി​ക്ക് കു​രു​ക്ക് മു​റു​കു​ന്ന​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലേ​ക്കും പ​രാ​തി എ​ത്തു​ക​യാ​ണ്.

ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രാ​തി ന​ൽ​കാ​നാ​ണ് നീ​ക്കം. 3.5 കോ​ടി​യു​ടെ കു​ഴ​ല്‍​പ്പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​നും സ​ലീം പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി വ്യാ​പ​ക​മാ​യി പ​ണം ഒ​ഴു​ക്കി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണം. സ്ഥാ​നാ​ര്‍​ഥി​ക​ളെ സ്വാ​ധീ​നി​ച്ചും സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്കാ​ന്‍ വ​ന്‍ തു​ക ഓ​ഫ​ര്‍ ന​ല്‍​കി​യും ബി​ജെ​പി നേ​താ​ക്ക​ള്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യെ​ന്നും ഇ​ത് പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.

മ​ഞ്ചേ​ശ്വ​ര​ത്ത് കെ.​സു​രേ​ന്ദ്ര​ന്‍റെ അ​പ​ര​നാ​യി പ​ത്രി​ക ന​ല്‍​കി​യ സു​ന്ദ​ര​യ്ക്ക് പി​ന്‍​മാ​റാ​ന്‍ ര​ണ്ട​ര​ല​ക്ഷം രൂ​പ​യും സ്മാ​ർ​ട്ട് ഫോ​ണും ന​ൽ​കി​യെ​ന്ന് അ​പ​ര​ൻ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യ​ത് ബി​ജെ​പി​യെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സി.​കെ.​ജാ​നു​വി​ന് സു​രേ​ന്ദ്ര​ൻ10 ല​ക്ഷം ന​ല്‍​കി​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ലേ​ക്ക് വ​ന്‍ തു​ക ന​ല്‍​കി​യെ​ന്നും ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News