Thursday, March 4, 2021

ചലചിത്ര മേളയില്‍ ക്ഷണം ലഭിക്കാതെ സലിം കുമാര്‍; അഥിതികളുടെ അന്തിമ പട്ടിക തയാറായിട്ടില്ലെന്ന് കമല്‍; ഇനി വിളിച്ചാലും പങ്കെടുക്കില്ലെന്ന് സലീം കുമാര്‍

Must Read

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്. എം.എം. ലോറന്‍സ്, രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാന...

വാക്‌സിനിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി പങ്കിടുകയാണെങ്കില്‍ അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വാക്‌സിനുകള്‍ ലോകമെമ്പാടും പുറത്തിറങ്ങുന്നു. അതിനെതിരേയുള്ള തെറ്റായ വിവരങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്വിറ്റര്‍ ഇപ്പോള്‍ ഒരു സ്ട്രൈക്ക് സിസ്റ്റം ആവിഷ്‌കരിക്കുന്നു. ഉപയോക്താക്കള്‍...

കൊച്ചി: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ ദേശീയ അവാര്‍ഡ് ജേതാവ് നടന്‍ സലിം കുമാറിന് ക്ഷണം ലഭിക്കാത്തതിനെ ചൊല്ലി വിവാദം. തനിക്ക് പ്രായം കൂടിയതാകാം കാരണമെന്ന് പരിഹസിച്ച് സലിം കുമാര്‍ രംഗത്തെത്തി. തന്റെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പും കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഷ്ട്രീയമല്ല കാരണമെന്നും അദ്ദേഹത്തെ വിളിക്കാന്‍ വൈകിയതാവുമെന്നും പ്രതികരിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സലിം കുമാറിനെ ഒഴിവാക്കി കൊച്ചിയില്‍ ഒരു മേള സാധ്യമല്ലെന്നും പറഞ്ഞു.

ഇനി വിളിച്ചാലും പങ്കെടുക്കില്ലെന്ന് സലിം കുമാര്‍ പ്രതികരിച്ചു. തന്നെ ഒഴിവാക്കി നിര്‍ത്തുന്നതില്‍ ചിലര്‍ വിജയിച്ചതായും, പ്രായമല്ല പ്രശ്‌നമെന്നും സലിം. തനിക്കൊപ്പം മഹാരാജാസില്‍ പഠിച്ചവര്‍ ക്ഷണിക്കപ്പെട്ട അതിഥികളാണെന്നും അദ്ദേഹം പറഞ്ഞു. സലീം കുമാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് കമല്‍ പ്രതികരിച്ചു. സലീം കുമാറിനെ ഉടന്‍ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നാളെ വൈകിട്ട് നടക്കും. കെജി ജോര്‍ജിന്റെ നേതൃത്വത്തില്‍ യുവതലമുറയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ 25 തിരിതെളിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ഡെലിഗേറ്റുകള്‍ സഹകരിക്കണമെന്ന് കമല്‍ അഭ്യര്‍ത്ഥിച്ചു.

സലീം കുമാറിനെ ഒഴിവാക്കിയിട്ടില്ല. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയുണ്ട്. വിവാദം അനാവശ്യമാണ്. സലിം കുമാര്‍ തന്റെ സുഹൃത്താണ്. അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പേര് ലിസ്റ്റിലുണ്ട്. വിളിക്കാന്‍ വൈകിയതാകും കാരണം. ഉദ്ഘാടന ചടങ്ങിലെ അതിഥികളുടെ അന്തിമ പട്ടിക തയ്യാറായിട്ടില്ല. രാഷ്ട്രീയമായി മാറ്റി നിര്‍ത്താവുന്ന ആളല്ല സലിം കുമാര്‍. സലിം കുമാറിനെ ഒഴിവാക്കിക്കൊണ്ട് എറണാകുളത്ത് ഒരു മേള സാധ്യമല്ലെന്നും കമല്‍ പറഞ്ഞു.

 

Leave a Reply

Latest News

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

More News