നീതി തേടി സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണത്തിന് ഇരയായ സ്വാലിഹും ഭാര്യ ഫർഹാനയും. പൊലീസ് അന്വേഷണം വൈകുമെന്ന് ഭയന്നാണ് വനിതാ കമ്മീഷനെ സമീപിക്കുന്നത്. പ്രതികളെ പിടികൂടാനാവത്തത് പൊലീസിന്റെ അനാസ്ഥയാണെന്നും ഇവർ പറയുന്നു.
വ്യാഴാഴ്ച വൈകീട്ടായിരുന്നു സ്വാലിഹിനെയും സുഹൃത്തുക്കളെയും എട്ട് പേരടങ്ങിയ സംഘം വെട്ടി പരുക്കേൽപിച്ചത്. വിവാഹം കഴിഞ്ഞ് കാറിൽ വരികയായിരുന്ന സ്വാലിഹിനേയും ഫർഹാനയേയും വഴിയിൽ തടഞ്ഞ് നിർത്തിയാണ് ഫർഹാനയുടെ ബന്ധുക്കൾ അടക്കം എട്ടംഗ ഗുണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് വരനെയും വരന്റെ സുഹൃത്തുക്കളെയും വെട്ടുകയായിരുന്നു.
ഇതിന് പിന്നാലെ ബന്ധുക്കൾക്കെതിരെ ഫർഹാന രംഗത്തെത്തി. വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹത്തിന് സമ്മതമായിരുന്നുവെന്നും എന്നാൽ ബന്ധുക്കളാണ് പ്രശ്നമുണ്ടാക്കിയതെന്നും ഫർഹാന പറഞ്ഞിരുന്നു Salih and his wife Farhana, the victims of the Pattappakal goonda attack in Kozhikode Koyilandy, are preparing to approach the State Women’s Commission seeking justice. The Women’s Commission has been approached for fear of delaying the police investigation.