Saturday, May 15, 2021

സാമൂഹ്യമാധ്യമങ്ങള്‍ വഴി കൂടിയ വിലയ്ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ വില്‍പ്പന; രണ്ടു പേർ പിടിയിൽ

Must Read

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത ഓക്‌സിജന്‍ ക്ഷാമം നിലനില്‍ക്കെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവച്ച് വില്‍പന നടത്തിയ രണ്ട് യുവാക്കളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. വികാസ്പുരി നിവായിൽ സിയായ ശ്രെ ഒബ്രായ് (30), ഷാലിമാർ ബാഗിലെ അഭിഷേക് നന്ദ (32) എന്നിവരാണ് പിടിയിലായത്.

ശ്രെ ഒബ്രായുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചത്തയില്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും രണ്ട് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് കൂടിയ വിലയ്ക്ക് ഇവര്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വില്‍പ്പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഓണ്‍ലൈനില്‍ കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തുന്നയാളാണ് ശ്രെ ഒബ്രായ്. ഈ പരിചയം മുതലെടുത്താണ് ഗ്യാസ് സിലിണ്ടറുകള്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തിയത്. ഇവരുടെ പക്കല്‍ നിന്നും ആകെ അഞ്ച് ഓക്സിജന്‍ സിലിണ്ടറുകളും ഇവ കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News