കെഎസ്ആർടിസിയിൽ ശമ്പളവിതരണം ഉടൻ

0

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവിതരണം ഉടൻ. ധനവകുപ്പ് കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ചു.

അതേസമയം മാർച്ച് മാസത്തിലെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ എഐടിയുസി യൂണിയൻ രംഗത്തെത്തിയിരുന്നു. വിഷുവിന് മുൻപ് ശമ്പളം നൽകിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരണം ഉൾപ്പടെയുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നൽകിയത്.

Leave a Reply