കൊച്ചി: ലോക്ക്ഡൗണിനിടെ വാഹനം തടഞ്ഞ പൊലീസുകാരനോട് സിപിഎം നേതാവ് മോശമായി പെരുമാറിയതായി ആരോപണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വാഹനം തടഞ്ഞപ്പോള്‍, എന്റെ പേര് സക്കീര്‍ ഹുസൈന് സിപിഎം കളമശേരി ഏരിയാ സെക്രട്ടറി മനസിലായോ എന്ന് പൊലീസുകാരനോട് ചോദിക്കുന്നു. കാര്യം മനസിലാക്കാതെ വര്‍ത്തമാനം പറയരുതെന്നും സക്കീര്‍ പൊലീസുകാരനോട് പറയുന്നു. എന്നാല്‍ സാറിനെ ബോധവത്കരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പൊലീസുകാരന് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ഇങ്ങനെയല്ല ബോധവത്കരിക്കേണ്ടതെന്നാണ് സക്കീറിന്റെ മറുപടി.
സിപിഎം നേതാവിന്റെ നടപടിക്കെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ നിയമലംഘകരാവുന്നത് ദോഷകരമാണെന്നാണ് ചിലരുടെ വാദം. എന്നാല്‍ സക്കീര്‍ ഹുസൈന് മോശമായി പെരുമാറിയിട്ടില്ലെന്നും നല്ല രീതിയില്‍ പൊലീസുകാരനോട് സംസാരിക്കുക മാത്രമാണ് ചെയ്തതെന്ന് ചിലര്‍ പറയുന്നു.