പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധന ജനുവരി ഒമ്പതിന് നടക്കുമെന്ന് സജി ചെറിയാൻ

0

തിരുവനന്തപുരം: പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധന ജനുവരി ഒമ്പതിന് നടക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സംസ്ഥാന സർക്കാർ മത്സ്യബന്ധന യാനങ്ങൾക്ക് സബ്സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം നടത്തുന്നത് പെർമിറ്റിന്‍റെ അടിസ്ഥാനത്തിലാണ്. മൂന്ന് വർഷം കൂടുമ്പോൾ ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് വകുപ്പുകൾ സംയുക്തമായി ഏകദിന പരിശോധന നടത്തിയാണ് പെർമിറ്റ് വിതരണം ചെയ്യുന്നത്.

കൃ​​​​ത്യ​​​​മാ​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്ന യാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് പെ​​​​ർ​​​​മി​​​​റ്റ് ല​​​​ഭി​​​​ക്കു​​​​ക. ഫി​​​​ഷിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ് ഉ​​​​ള്ള​​​​തും ഫി​​​​ഷ​​​​റീ​​​​സ് ഇ​​​​ൻ​​​​ഫ​​​​മ​​​​ർ​​​​മേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തി​​​​യ​​​​തു​​​​മാ​​​​യ യാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മേ പെ​​​​ർ​​​​മി​​​​ഷ​​​​റ്റ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ. 10 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള എ​​​​ഞ്ചി​​​​നു​​​​ക​​​​ൾ​​​​ക്ക് പെ​​​​ർ​​​​മി​​​​റ്റ് ല​​​​ഭി​​​​ക്കു​​​​ക​​​​യി​​​​ല്ല. ഒ​​​​രു വ്യ​​​​ക്തി​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി ര​​​​ണ്ട് എ​​​​ഞ്ചി​​​​നു​​​​ക​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മേ പെ​​​​ർ​​​​മി​​​​റ്റ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യു​​​​ള്ളു.

Leave a Reply