Tuesday, April 20, 2021

പറഞ്ഞത് സർക്കാരിനെതിരെ; വിവർത്തനത്തിൽ അനുകൂലമാക്കി;
രാഹുല്‍ ഗാന്ധിക്ക് തെറ്റായി വിവര്‍ത്തനം ചെയ്ത് നൽകിയ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി വിവാദത്തില്‍

Must Read

കോവിഡ് വാക്സിൻ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിന്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് യോഗം. ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന...

പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം

പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം. കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശനത്തെ കുറിച്ച് ഉടമകള്‍ക്ക് തീരുമാനമെടുക്കാം. സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്നും തിയറ്റര്‍ ഉടമകള്‍. ഓണ്‍ലൈന്‍...

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

മട്ടന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ്(19) മരണപ്പെട്ടത്. ബന്ധുവിന്‍റെ ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച...

പുതുച്ചേരി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തെറ്റായി വിവര്‍ത്തനം ചെയ്ത് നൽകിയ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി വിവാദത്തില്‍. രാഹുലിന്‍റെ പുതുച്ചേരി സന്ദര്‍ശനത്തിനിടെയാണ് സംഭവം.

മത്സ്യത്തൊഴിലാളിയായ സ്ത്രീയുടെ പരാതിയാണ് നാരായണസ്വാമി തെറ്റായി രാഹുല്‍ ഗാന്ധിക്ക് വിവര്‍ത്തനം ചെയ്തു നല്‍കിയത്. മത്സ്യത്തൊഴിലാളികളുമായുള്ള സംവാദത്തിനിടെ ഒരു സ്ത്രീ സർക്കാരിനെതിരെ പരാതി ഉന്നയിച്ചു.

നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കഷ്ടതകളില്‍ തങ്ങളെ സഹായിക്കാന്‍ ആരുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പോലും സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയില്ലെന്നുമായിരുന്നു പരാതി.

എന്നാല്‍, ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്ത്രീ പ്രശംസിക്കുകയാണെന്നാണ് നാരായണസ്വാമി രാഹുലിനോടു പറഞ്ഞത്. “നിവാര്‍ ചുഴലിക്കാറ്റിന്‍റെ സമയത്ത് ഞാൻ സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയെന്നും അവര്‍ക്ക് ആശ്വാസം നല്‍കിയെന്നുമാണ് സ്ത്രീ പറയുന്നത്.’ – നാരായണസ്വാമി പറഞ്ഞു.

നാരായണ സ്വാമിയുടെ പ്രസ്താവന ഏറെ വിവാദമായി. സംഭവത്തെ പരിഹസിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

English summary

Said against the government; Favored in translation;
Puducherry Chief Minister V.S. Narayanaswamy in controversy

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News