Tuesday, May 18, 2021

ഉമ്മയുടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ മൂന്നു വയസുകാരിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു; കുഞ്ഞ് സഹറ ഫാത്തിമ ചോരയിൽ കുതിർന്ന് കിടന്നിട്ടും നിർത്താതെ ക്രൂരനായ ബൈക്ക് യാത്രികൻ; ഒടുവിൽ സഹറ മരണത്തിന് കീഴടങ്ങി

Must Read

പനമരം (വയനാട്): ഉമ്മയുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് മൂന്നുവയസുകാരി സഹറ ഫാത്തിമയെ ഒരു ബൈക്ക് വന്നിടിച്ചത്. ഗുരുതരമായി പരിക്കേറ്റു പിടഞ്ഞ ആ പൊന്നുമോളെ ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ ആ ക്രൂരൻ ബൈക്കുമായി കടന്നുകളഞ്ഞു. ജീവനുവേണ്ടി മല്ലിട്ട കുരുന്നിനെ ആദ്യം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. എന്നാൽ, നാടിന്‍റെ മുഴുവൻ പ്രാർഥനകളും വിഫലമാക്കി സഹറ ഒടുവിൽ മരണത്തിന് കീഴടങ്ങി.

പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിന്റെയും ഷഹാനയുടെയും ഏകമകളാണ് സഹറ ഫാത്തിമ. മീനങ്ങാടി ചണ്ണാളിയിലെ മാതാവിന്‍റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ഇടവഴിയില്‍ നിന്ന് കയറിവന്ന പൾസർ ബൈക്ക് കുഞ്ഞിനെ ഇടിച്ചുതെറിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോയതിനെ തുടർന്ന് മീനങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary

Sahara Fatima, a three-year-old girl, was hit by a bike while walking to her mother’s house

Leave a Reply

Latest News

കൊണ്ട് നടന്നതും കൊണ്ട് പോയ് കൊല്ലിച്ചതും നീയേ ചാപ്പാ എന്ന ഗതിയാവുന്നല്ലോ. കഷ്ടം തന്നെ.! രൂക്ഷ വിമർശനവുമായി ഡോ. ഷിംനാ അസീസ്

തിരുവനന്തപുരം: കൊണ്ട് നടന്നതും കൊണ്ട് പോയ് കൊല്ലിച്ചതും നീയേ ചാപ്പാ എന്ന ഗതിയാവുന്നല്ലോ.കഷ്ടം തന്നെ.! അഞ്ചൂറ് പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി...

More News