Sunday, June 20, 2021

വെന്റിലേറ്ററുകളെല്ലാം ഉപയോഗശൂന്യം ടെക്‌നീഷ്യന്‍മാര്‍ക്ക് പോലും തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്ന് സച്ചിന്‍ സാവന്ത്; വന്‍ അഴിമതി നടന്നതായി മഹാ വികാസ് അഘാഡി

Must Read

മുംബൈ: സംസ്ഥാനത്ത് വിതരണം ചെയ്ത വെന്റിലേറ്ററുകളെല്ലാം ഉപയോഗശൂന്യമാണെന്നും ടെക്‌നീഷ്യന്‍മാര്‍ക്ക് പോലും തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത്.
‘ഇത് വലിയ അഴിമതിയാണ്. പി.എം കെയറിന് കീഴില്‍ നടന്ന വെന്റിലേറ്റര്‍ വിതരണത്തില്‍ സംസ്ഥാനതലത്തില്‍ അന്വേഷണം വേണം,’ സച്ചിന്‍ സാവന്ത് പറഞ്ഞു. പി.എം കെയര്‍ ഫണ്ടിന് കീഴില്‍ മഹാരാഷ്ട്രയില്‍ വിതരണം ചെയ്ത വെന്റിലേറ്ററുകളില്‍ വന്‍ അഴിമതി നടന്നതായി മഹാ വികാസ് അഘാഡി.

ഔറംഗബാദ് മെഡിക്കല്‍ കോളേജ് വിദഗ്ധരാണ് വെന്റിലേറ്ററിലെ തകരാറുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ പണമാണ് പി.എം കെയര്‍ ഫണ്ടിലുള്ളതെന്നും മാപ്പര്‍ഹിക്കാത്ത തെറ്റാണ് വെന്റിലേറ്ററില്‍ വിതരണത്തിലെ അനാസ്ഥയെന്നും സച്ചിന്‍ പറഞ്ഞു.

നാസിക്, ബീഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വെന്റിലേറ്ററിന്റെ കാര്യക്ഷമതയില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ എന്‍.സി.പി നേതാവ് സതിഷ് ചവാനും ആശുപത്രികള്‍ സന്ദര്‍ശിച്ച് സമാന ആരോപണം ഉന്നയിച്ചിരുന്നു.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News