സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട ദീപുവിന്‍റെ കുടുംബത്തെ ട്വന്‍റി20 സംരക്ഷിക്കുമെന്ന് സാബു എം ജേക്കബ്

0

കൊച്ചി: സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട ദീപുവിന്‍റെ കുടുംബത്തെ ട്വന്‍റി20 സംരക്ഷിക്കുമെന്ന് സാബു എം ജേക്കബ്. ദീപുവിന്‍റ സ്ഥാനത്തുനിന്ന് കുടുംബത്തിന്‍റ ഉത്തരവാദിത്തം ഏറ്റെടുക്കും. ദീപുവിന്‍റെ പേരിൽ രക്തസാക്ഷി മണ്ഡപങ്ങൾ ഉണ്ടാക്കില്ലെന്നും അതിനുവേണ്ടി പിരിവ് നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

കു​ടും​ബ​ത്തി​ന് സ​ന്തോ​ഷ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കും. പാ​ർ​ട്ടി​യു​ടെ ക​ട​മ​യാ​ണ് നി​റ​വേ​റ്റു​ന്ന​ത്. എ​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കും. ഭ​ക്ഷ​ണം മു​ത​ൽ മ​രു​ന്ന് വ​രെ എ​ല്ലാം ഉ​റ​പ്പ് വ​രു​ത്തും. ട്വ​ന്‍റി20 പ്ര​വ​ർ​ത്ത​ക​ർ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​മെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply