Sunday, October 17, 2021

കോവിഡ് മാനദണ്ഡം പാലിച്ച് ശബരിമല ദര്‍ശനത്തിനുള്ള മാര്‍ഗരേഖയായി

Must Read

തിരുവനന്തപുരം: കോവിഡ് മാനദണ്ഡം പാലിച്ച് ശബരിമല ദര്‍ശനത്തിനുള്ള മാര്‍ഗരേഖയായി. ഒരു ദിവസം ദര്‍ശനത്തിന് അനുമതി നല്‍കുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചു. മണ്ഡലകാലത്ത് 25,000 പേര്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനം. തീര്‍ഥാടനത്തിന്റെ തുടക്കത്തിലാണ് 25,000 പേരെ വീതം പ്രവേശിപ്പിക്കുക. വെര്‍ച്വല്‍ ക്യൂ തുടരും. ബുക്കിംഗ് കൂട്ടും. പമ്പാസ്‌നാനവും നെയ്യാഭിഷേകവും അനുവദിക്കും. നെയ്യഭിഷേകം മൂന്‍വര്‍ഷത്തെ രീതിയില്‍ തന്നെയായിരിക്കും. വാഹനങ്ങള്‍ പമ്പ വരെയായിരിക്കും അനുവദിക്കുക.

വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കോ ആര്‍.ടി.പി.സിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമായിരിക്കും ശബരിമലയില്‍ പ്രവേശനാനുമതി ലഭിക്കുക. നവംബര്‍ 16നാണ് മണ്ഡലകാലം ആരംഭിക്കുക.

Leave a Reply

Latest News

കനത്ത മഴയില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എംഎല്‍എയുമായ പി.സി.ജോര്‍ജിന്റെ വീട് വെള്ളത്തില്‍ മുങ്ങി

കോട്ടയം: കനത്ത മഴയില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എംഎല്‍എയുമായ പി.സി.ജോര്‍ജിന്റെ വീട് വെള്ളത്തില്‍ മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തില്‍നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍...

More News