വിലക്കിനു ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ എസ്. ശ്രീശാന്ത് വീണ്ടും കേരള രഞ്ജി ട്രോഫി ടീമിൽ ഇടംനേടി

0

തിരുവനന്തപുരം: വിലക്കിനു ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ എസ്. ശ്രീശാന്ത് വീണ്ടും കേരള രഞ്ജി ട്രോഫി ടീമിൽ ഇടംനേടി. ഐപിഎൽ താരലേലത്തിനുളള അന്തിമപട്ടികയില്‍ എത്തിയതിന് പിന്നാലെയാണ് 39കാരനായ ശ്രീശാന്ത് രഞ്ജി ടീമിലേക്ക് തിരിച്ചെത്തുന്നത്. രാജ്കോട്ടില്‍ ഈ മാസം 17നാണ് കേരളത്തിന്‍റെ മത്സരങ്ങൾ ആരംഭിക്കുന്നത്.

അതേസമയം പരിക്കേറ്റ സഞ്ജു സാംസണിനെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റീഹാബിലിറ്റേഷനിൽ കഴിയുന്ന സഞ്ജു പരിക്ക് പൂർണമായും ഭേദമായ ശേഷം ഫിറ്റ്നസ് തെളിയിക്കുന്ന മുറയ്ക്ക് ടീമിൽ മടങ്ങിയെത്തുമെന്ന് കെസിഎ അറിയിച്ചു. പരിക്കേറ്റ മുൻ ഇന്ത്യൻ ഓപ്പണർ റോബിൻ ഉത്തപ്പയേയും രഞ്ജി ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സച്ചിൻ ബേബിയാണ് ടീം ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയായ വിഷ്ണു വിനോദ് ആണ് വൈസ് ക്യാപ്റ്റൻ.

ടീമിൽ നാല് പുതുമുഖങ്ങളും ഇടംപിടിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ വരുൺ നായനാർ, ബൗളിംഗ് ഓൾറൗണ്ടർ ഏദൻ ആപ്പിൾ ടോം, ഓപ്പണർ ആനന്ദ് കൃഷ്ണൻ, പേസ് ബൗളർ ഫനൂസ് എന്നിവരാണ് ടീമിൽ ആദ്യമായി ഇടംപിടിച്ചത്.

Leave a Reply