Friday, May 14, 2021

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി 20 ക്രിക്കറ്റിനുള്ള കേരള ടീമിൽ എസ്.ശ്രീശാന്തും; 20 അംഗ ടീമിനെ നയിക്കുന്നത് ഇന്ത്യൻതാരം സഞ്ജു സാംസൺ

Must Read

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി 20 ക്രിക്കറ്റിനുള്ള കേരള ടീമിൽ എസ്.ശ്രീശാന്തും ഇടംപിടിച്ചു. 20 അംഗ ടീമിനെ നയിക്കുന്നത് ഇന്ത്യൻതാരം സഞ്ജു സാംസണാണ്. സചിൻ ബേബി, ജലജ് സക്സേന, റോബിൻ ഉത്തപ്പ, ബേസിൽ തമ്പി തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്.

ടീം ക്യാപ്​ നൽകി ശ്രീശാന്തിനെ കെ.സി.എ സ്വീകരിച്ചു. വാതുവെപ്പ്​ ആരോപണത്തെത്തുടർന്ന്​ ബി.സി.സി​.ഐ വിലക്കേർപ്പെടുത്തിയിരുന്ന ​ശ്രീശാന്ത്​ ഏഴുവർഷത്തെ ഇടവേളക്ക്​ ശേഷമാണ്​ കളത്തിലിറങ്ങുന്നത്​. ആജീവനാന്ത വിലക്കാണ്​ ആദ്യം ഏർപ്പെടു​ത്തിയെങ്കിലും ബി.സി.സി.ഐ ഓബുഡ്​സ്​മാനിൽ നൽകിയ അപ്പീലിനെത്തുടർന്ന്​ കാലാവധി കുറക്കുകയായിരുന്നു.

2013 ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിക്കു​േമ്പാഴാണ്​ ശ്രീശാന്തും സഹതാരങ്ങളായ അജിത്​ ചാന്ദിലയതും അങ്കിത്​ ചവാനും വാതുവെപ്പ്​ വിലക്ക്​ നേരിട്ടത്​. 37കാരനായ ​ശ്രീശാന്ത്​ ഇന്ത്യക്കായി 27 ടെസ്​റ്റിലും 53 ഏകദിനത്തിലും കളത്തിലിറങ്ങിയിട്ടുണ്ട്​. 2007ൽ ഇന്ത്യ ട്വൻറി 20 ​​േലാകകപ്പ്​ നേടു​േമ്പാഴും 2011ൽ ഏകദിന ലോകകപ്പ്​ നേടു​േമ്പാഴും ശ്രീശാന്ത്​ ഇന്ത്യൻ ടീമിലുണ്ടായിരുന്നു.

ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 13ന് മുംബൈയ്ക്കെതിരെയും 15 ന് ഡൽഹിക്കെതിരെയും കളിക്കും.

English summary

S Sreesanth, has been named, in the Kerala team, for the Syed Mushtaq Ali Trophy, Twenty20 cricket, The 20-member team, is led by Indian cricketer, Sanju Samson

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News