ക​ർ​ക്കീ​വി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും റ​ഷ്യ​ൻ ഷെ​ല്ലാ​ക്ര​മ​ണം

0

കീവ്: യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ കർക്കീവിലെ പ്രാദേശിക ഭരണസിരാകേന്ദ്രത്തിനു നേർക്ക് റഷ്യൻ മിസൈൽ ആക്രമണം. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും നശിച്ചു. ജനവാസ കേന്ദ്രങ്ങളിലും റഷ്യൻ ഷെല്ലാക്രമണം ഉണ്ടായതായി പറയുന്നു. തിങ്കളാഴ്ച കർക്കീവ് ജനവാസ കേന്ദ്രങ്ങളിൽ നടത്തിയ ഷെല്ലാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. തുടർച്ച‍യായ അഞ്ചാം ദിവസവും കർക്കീവിൽ റഷ്യൻ സേനയും യുക്രെയ്ൻ സേനയും ഏറ്റുമുട്ടൽ തുടരുകയാണ്.

ക​ർ​ക്കീ​വി​ൽ റ​ഷ്യ​ൻ സേ​ന ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചി​രു​ന്നു. ക​ർ​ക്കീ​വി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ ക​ർ​ണാ​ട​ക​യി​ലെ ഹ​വേ​രി സ്വ​ദേ​ശി ന​വീ​ൻ കു​മാ​ർ(21) ആ​ണ് മ​രി​ച്ച​ത്. യു​ക്രെ​യി​നി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ഇ​ന്ത്യ​ൻ പൗ​ര​നു ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​ത്.

സ്റ്റു​ഡ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നാ​ലാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ന​വീ​ൻ കു​മാ​ർ. ന​വീ​ന്‍റെ മ​ര​ണം വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

ന​വീ​ൻ താ​മ​സി​ച്ചി​രു​ന്ന ബ​ങ്ക​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ സ​മ​യം ആ​ക്ര​മ​ണ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ന​വീ​ന്‍റെ മാ​താ​പി​താ​ക്ക​ൾ ചെ​ന്നൈ​യി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. ക​ർ​ക്കീ​വി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

Leave a Reply