Thursday, September 23, 2021

ഗോവയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ റഷ്യൻ യുവതി നേരത്തെ ലൈംഗിക ചൂഷണത്തിന് ഇരയായതായി റഷ്യൻ കോൺസുലേറ്റ്

Must Read

പനാജി: ഗോവയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ റഷ്യൻ യുവതി നേരത്തെ ലൈംഗിക ചൂഷണത്തിന് ഇരയായതായി റഷ്യൻ കോൺസുലേറ്റ്. 2019-ൽ ചെന്നൈ സ്വദേശികൾ ലൈംഗിക ചൂഷണത്തിനായി ബ്ലാക്ക്മെയിലിങ് നടത്തിയതായാണ് കോൺസുലേറ്റ് വ്യക്തമാക്കി.

ഗോവയിലെ സിയോലിം ഗ്രാമത്തിൽ സുഹൃത്തിനൊപ്പമായിരുന്നു യുവതി താമസിച്ച് വന്നത്. ഓഗസ്റ്റ് 19-ന് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.

ലൈംഗിക ചൂഷണത്തിനായി ബ്ലാക്ക്മെയിൽ നടന്ന സംഭവത്തിൽ ചെന്നൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫർക്കെതിരെയാണ് പരാതി ഉയർന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷണം നടത്തി ദൂരീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റഷ്യൻ കോൺസുലേറ്റിന്റെ പ്രതികരണം

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News