Monday, June 21, 2021

ആര്‍.എസ്.എസ്. ഗാന്ധി വധത്തിനു ശേഷം ലഡു വിതരണം ചെയ്ത സംഘടന;ആര്‍.എസ്.എസിന് ഗാന്ധി വധത്തില്‍ നിന്ന് ഒഴിയാനാവില്ലെന്ന് നികേഷ് കുമാര്‍

Must Read

കൊച്ചി:ഗാന്ധിയെ കൊന്ന തീവ്ര ഹിന്ദുത്വ ആശയത്തിനു വളരാനുള്ള എല്ലാ സഹായവും അന്നു ചെയ്തുകൊടുത്തത് ആര്‍.എസ്.എസുകാര്‍ ആണ്. ആര്‍.എസ്.എസിന് ഗാന്ധി വധത്തില്‍ നിന്ന് ഒഴിയാനാവില്ലെന്ന് നികേഷ് കുമാര്‍.റിപ്പോര്‍ട്ടര്‍ ടി.വിയിലെ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മഹാത്മാ ഗാന്ധിയെ കൊന്നതു തീവ്ര ഹിന്ദുത്വ സമീപനമാണെന്നും ഏതു കോടതിയില്‍ വേണമെങ്കിലും പറയുമെന്നും അവതാരകന്‍ എം.വി. നികേഷ് കുമാര്‍.

ലക്ഷദ്വീപുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ബി.ജെ.പി. പ്രതിനിധി സദാനന്ദന്‍ മാസ്റ്റര്‍ക്കു മറുപടി നല്‍കുകയായിരുന്നു നികേഷ്.

‘ആര്‍.എസ്.എസ്. ഗാന്ധി വധത്തിനു ശേഷം ലഡു വിതരണം ചെയ്ത സംഘടനയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കാലത്തു രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ട ഇന്ത്യയില്‍ മത തീവ്രവാദം ഉയര്‍ത്തിപ്പിടിച്ച ആര്‍.എസ്.എസിന്റെ ആശയത്തിലൂന്നിയുള്ള ഹിന്ദു തീവ്രവാദ സമീപനമാണ് ഗാന്ധിയെ കൊന്നത്. ഗാന്ധി വധത്തിനു ശേഷം അതില്‍ ആഹ്ലാദം പ്രകടിപ്പിച്ച സംഘടനകളില്‍ ഒന്നായിരുന്നു ആര്‍.എസ്.എസ്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍.എസ്.എസിനെ നിരോധിക്കുകയായിരുന്നു,’ നികേഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News