ആര്‍.എസ്‌.എസ്‌. നേതാവ്‌ ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില്‍ അറസ്‌റ്റിലായ പട്ടാമ്പി മരുതൂര്‍ സ്വദേശി അഷ്‌റഫ്‌, ഒമിക്കുന്ന്‌ സ്വദേശി അലി എന്നിവരുമായി പോലീസ്‌ തെളിവെടുപ്പ്‌ നടത്തി

0

ആര്‍.എസ്‌.എസ്‌. നേതാവ്‌ ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില്‍ അറസ്‌റ്റിലായ പട്ടാമ്പി മരുതൂര്‍ സ്വദേശി അഷ്‌റഫ്‌, ഒമിക്കുന്ന്‌ സ്വദേശി അലി എന്നിവരുമായി പോലീസ്‌ തെളിവെടുപ്പ്‌ നടത്തി. മുഖ്യസൂത്രധാരന്‍ സഞ്ചരിച്ച കാര്‍ ഒളിപ്പിച്ച നാസറിനേയും ഇവര്‍ക്കൊപ്പം തെളിവെടുപ്പിനായി എത്തിച്ചിരുന്നു.
മേലെ പട്ടാമ്പിയില്‍ കാര്‍ ഒളിപ്പിച്ച സ്‌ഥലത്തായിരുന്നു തെളിവെടുപ്പ്‌. ശ്രീനിവാസന്റെ കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയതില്‍ അഷ്‌റഫിനും അലിക്കും പങ്കുള്ളതായി പോലീസ്‌ കണ്ടെത്തിയിരുന്നു. ഇരുവരും എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്ന്‌ പോലീസ്‌ സ്‌ഥിരീകരിച്ചു. പോപ്പുലര്‍ ഫ്രണ്ട്‌ ജനറല്‍ സെക്രട്ടറി റൗഫിന്റെ സഹോദരനാണ്‌ മരുതൂര്‍ സ്വദേശി അഷ്‌റഫ്‌.
അതേസമയം അഷ്‌റഫിനെയും അലിയെയും കസ്‌റ്റഡിയില്‍ എടുത്തതില്‍ പാലക്കാട്‌ ജില്ലാ പോലീസ്‌ ഓഫീസിന്‌ മുന്നില്‍ എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ബന്ധുക്കളെ അറിയിക്കാതെ കസ്‌റ്റഡിയിലെടുത്തെന്നാണ്‌ പരാതി. ഏപ്രില്‍ 16നാണ്‌ പാലക്കാട്‌ നഗരത്തിലെ മേലാമുറിയില്‍ പട്ടാപ്പകല്‍ കടയില്‍ കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്‌.
കൊലപാതക കേസില്‍ ഇതുവരെ 25 പേര്‍ അറസ്‌റ്റിലായിട്ടുണ്ട്‌. മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചിലധികമാളുകള്‍ ഇനിയും പിടിയിലാകാനുണ്ടെന്ന്‌ അന്വേഷണ സംഘം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here