Wednesday, June 16, 2021

5000 രൂപ വീതം അക്കൗണ്ടുകൾ വഴി നൽകും; കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ സഹപ്രവർത്തകർക്ക് കൈത്താങ്ങായി നടൻ യഷ്

Must Read

ബംഗളൂരു : കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ സഹപ്രവർത്തകർക്ക് കൈത്താങ്ങായി നടൻ യഷ്. ഇവർക്ക് സാമ്പത്തിക സഹായം നൽകും. സാമൂഹ മാദ്ധ്യമത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ടുള്ള യഷിന്റെ പ്രഖ്യാപനം.

കൊറോണയുടെ രണ്ടാം തരംഗത്തെ തുടർന്ന് ലോക് ഡൗൺ ഏർപ്പെടുത്തിയതോടെ 21 വിഭാഗങ്ങളിലായി മൂവായിരത്തിലധികം പ്രവർത്തകരാണ് പ്രതിസന്ധി അനുഭവിക്കുന്നത്. ഇവർക്ക് 5000 രൂപ വീതം നൽകും. അക്കൗണ്ടുകളിലേക്കായിരിക്കും ഈ തുക നിക്ഷേപിക്കുക.

കൊറോണ വൈറസ് എന്ന അദൃശ്യനായ ശത്രു രാജ്യത്തെ അനേകം ആളുകളുടെ ജീവിതം ദുസ്സഹമാക്കിയെന്ന് യഷ് പറഞ്ഞു. കന്നഡ സിനിമാ മേഖലയെയും ഈ മഹാമാരി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയ്ക്ക് ആശ്വാസമെന്ന നിലയിൽ 21 വിഭാഗങ്ങളിലെ മൂവായിരത്തോളം പ്രവർത്തകരുടെ അക്കൗണ്ടുകൾ വഴി 5000 രൂപ നൽകും. സാഹചര്യം ഉണ്ടാക്കിയ വിഷമ ഘട്ടം തരണം ചെയ്യാൻ ഈ ചെറിയ സഹായം മതിയാകില്ലെന്ന് അറിയാം. പക്ഷെ അതൊരു പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Latest News

അഗത്തി ബീച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ദ്വീപ് ഭരണ കൂടത്തിനെതിരായ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി: അഗത്തി ബീച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ദ്വീപ് ഭരണ കൂടത്തിനെതിരായ അപ്പീൽ ഹൈക്കോടതി തള്ളി. അഗത്തി സ്വദേശി കാസ്മി കോയ സമർപ്പിച്ച അപ്പീലാണ് തള്ളിയത്....

More News