Monday, October 18, 2021

30,000 രൂപയും വിലപിടിപ്പുള്ള ലവ് ബേർഡുകളും വിലകൂടിയ പ്രാവ് ഇനങ്ങളും നായ്ക്കുട്ടികളും വില്പനയ്ക്കായി വച്ചിരുന്ന കൂടുകളും മോഷണം പോയി

Must Read

പോത്തൻകോട്: കാട്ടായിക്കോണം-പോത്തൻകോട് റോഡിലെ പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് മോഷണം. അറുപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പോത്തൻകോട് സ്വദേശി രാജീവ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 12 മണിക്കു ശേഷമാകാം മോഷണം നടന്നതെന്നു പോത്തൻകോട് പോലീസ് പറഞ്ഞു.

കടയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും വിലപിടിപ്പുള്ള ലവ് ബേർഡുകളും വിലകൂടിയ പ്രാവ് ഇനങ്ങളും നായ്ക്കുട്ടികളും വില്പനയ്ക്കായി വച്ചിരുന്ന കൂടുകളും മോഷണം പോയി. അടുത്ത ദിവസം കടയിലേക്കാവശ്യമായ സാധനങ്ങളുമായി വരുന്ന വണ്ടിക്കാരനു നൽകാനായിട്ടാണ് കടയിൽ പൈസ സൂക്ഷിച്ചിരുന്നതെന്ന് കടയുടമ പറഞ്ഞു. കമ്പിപ്പാര ഉപയോഗിച്ച് കടയുടെ മുൻവശത്തെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. മോഷണശേഷം കമ്പിപ്പാര അവിടെ ഉപേക്ഷിച്ചിരുന്നത് േപാലീസ് കണ്ടെത്തി

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News