Monday, April 12, 2021

പൂജാരിമാരെ വിവാഹം കഴിക്കുന്ന യുവതികൾക്ക് മൂന്നു വർഷത്തേക്ക് മൂന്നു ലക്ഷം രൂപ

Must Read

പുനലൂരിൽ ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു

കൊല്ലം: പുനലൂരിൽ ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു. പുനലൂർ വിളക്കുവെട്ടം സുരേഷ് ബാബു (59) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു പേർ പോലീസ് കസ്റ്റഡിയിലായി. മോഹനൻ, സുനിൽ...

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം...

ബംഗളൂരു: സംസ്ഥാനത്ത് ബ്രാഹ്മണരുടെ ക്ഷേമമത്തിനായി ആരംഭിച്ച ബ്രാഹ്മണ വികസന ബോർഡിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ. അരുന്ധതി, മൈത്രേയി എന്നീ പദ്ധതികൾക്കാണ് ആദ്യഘട്ടമെന്ന നിലയിൽ ഇപ്പോൾ തുടക്കം കുറിക്കുന്നതെന്ന് ബ്രാഹ്മണ വികസന ബോർഡ് ചെയർമാനും ബിജെപി നേതാവുമായ എച്ച്. എസ്. സച്ചിദാനന്ദ മൂർത്തി പറഞ്ഞു. പാവപ്പെട്ട യുവതികൾക്ക് വിവാഹ ധനസഹായമായി 25,000 രൂപ വീതവും പാവപ്പെട്ട പൂജാരിമാരെ വിവാഹം കഴിക്കുന്ന യുവതികൾക്ക് മൂന്നു വർഷത്തേക്ക് മൂന്നു ലക്ഷം രൂപവീതവും നൽകുന്നതാണ് പദ്ധതി.
അരുന്ധതി പദ്ധതി പ്രകാരം ദരിദ്രരേഖയിലുള്ള 550 ബ്രാഹ്മണ യുവതികൾക്കാണ് 25,000 രൂപവീതം വിവാഹധനസഹായമായി നൽകുക. ദരിദ്ര ചുറ്റുപാടിൽനിന്നുള്ള ബ്രാഹ്മണ പൂജാരിമാരെ വിവാഹം കഴിക്കുന്ന ബ്രാഹ്മണ യുവതിക്ക് മൂന്ന് ലക്ഷത്തിന്റെ ബോണ്ട് നൽകുന്നതാണ് മൈത്രേയി പദ്ധതി. 25 യുവതികൾക്ക് നിലവിൽ ഇത് ലഭ്യമാകും. എന്നാൽ . വിവാഹം കഴിഞ്ഞ് മൂന്നു വർഷം പൂർത്തിയാക്കിയാലേ മൂന്നു ലക്ഷം രൂപ പൂർണമായും ലഭിക്കൂ. ഓരോ വർഷം ഒരു ലക്ഷം വീതമാണ് നൽകുക.

കുമാരസ്വാമി സർക്കാരാണ് ബ്രാഹ്മണ വികസന ബോർഡ് രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനായി 25 കോടി രൂപ നീക്കിവെക്കുകയും ചെയ്‌തു. 2019 അവസാനം ബി.എസ്. യദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ബോർഡ് രൂപവത്കരിച്ചത്.

കർണാടകത്തിലെ ആറ് കോടി ജനസംഖ്യയിൽ മൂന്ന് ശതമാനമാണ് ബ്രാഹ്മണർ. വിവാഹ ധനസഹായ പദ്ധതികൾ കൂടാതെ ബ്രാഹ്മണ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങൾ നൽകുന്നതിനുള്ള പദ്ധതിയും ബോർഡിനുണ്ട്

English summary

Rs 3 lakh for three years for young women marrying priests

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News