പുല്ലുവഴി സെൻ്റ് തോമസ് ദേവാലയത്തിൽ നിന്നും തിരിമറിയിലൂടെ രണ്ടു കോടി രൂപ തട്ടി; യൂത്ത് കോൺഗ്രസ് സംസ്ഥാന  സെക്രട്ടറിക്കെതിരെ കേസെടുത്തു; ഒന്നുമില്ലായ്മയിൽ നിന്നും കോടീശ്വരനായ കപ്യാര് ഷിജോ 

0

കൊച്ചി:  പുല്ലുവഴി സെൻ്റ് തോമസ് ദേവാലയത്തിൽ നിന്നും തിരിമറിയിലൂടെ രണ്ടു കോടി രൂപ തട്ടിച്ചെടുത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന  സെക്രട്ടറിക്കെതിരെ കേസെടുത്തു. പുല്ലുവഴി സ്വദേശി കപ്യാര് ഷിജോ എന്ന ഷിജോ വർഗീസി (35)നെതിരെയാണ് വിശ്വാസികൾ കോടതിയെ സമീപിച്ചത്. കുറുപ്പംപടി പോലീസ് കേസെടുത്ത് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്തു. നേരത്തേ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതൃത്വം മുതൽ അഖിലേന്ത്യ നേതൃത്വം വരെയുള്ള നേതാക്കൾക്ക് പള്ളി കമ്മിറ്റി പരാതി നൽകിയിരുന്നു. എന്നാൽ നടപടി എടുക്കാതെ തട്ടിപ്പ് നടത്തിയ ആളെ സംരക്ഷിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്.

ലോക് ഡൗണിൻ്റെ മറവിലായിരുന്നു കോടികളുടെ തിരിമറി. മുൻ കപ്യാരും കൈക്കാരനുമായ ഷിജോ വർഗീസ് ദൈനംദിന കണക്കുകളിലടക്കം തിരിമറി നടത്തിയതായാണ് പ്രാഥമീക വിവരം. ലോക് ഡൗണിൽ കമ്മിറ്റി കൂട്ടതായതോടെ തട്ടിപ്പിൻ്റെ വ്യാപ്തി കൂട്ടുകയായിരുന്നു. ഇക്കാലയളവിൽ മാത്രം 74 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ലോക് ഡൗണായതിനാൽ പള്ളിയിൽ കമ്മിറ്റി കൂടിയാൽ പോലീസ് കേസെടുക്കുമെന്ന് പറഞ്ഞ് മറ്റ് അംഗങ്ങളെ പിന്തിരിപ്പിക്കുന്നത് പതിവാക്കി. ഒടുവിൽ സംശയം തോന്നി കണക്ക് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തിരിമറിയുടെ കാര്യം ചോദിച്ചപ്പോൾ “നിങ്ങൾ കേസ് കൊടുക്കു” എന്ന് ധാർഷ്ഠ്യത്തോടെ മറുപടിയും നൽകി. ഇതോടെ പള്ളിയുടെ കെട്ടിടത്തിൽ നടത്തിയിരുന്ന ഷിജോയുടെ ബേക്കറി പൂട്ടി സാധനങ്ങൾ ജപ്തി ചെയ്തു. 

സംഭാവന ഇനത്തിൽ നൽകുന്ന തുകയിലും വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിശ്വാസികൾ ആരോപിക്കുന്നു. 5000 രൂപ സംഭാവന നൽകിയതിന് രസീതിൽ കാണിച്ചത് 500 രൂപയാണെന്ന് അനുഭവസ്ഥർ പറയുന്നു. ഇത് സംബന്ധിച്ച കണക്കുകൾ പള്ളി പരിശോധിച്ച് വരികയാണ്.

പുല്ലുവഴി സെൻ്റ് തോമസ് ദേവാലയത്തിലെ കപ്യാരായിരുന്ന വർഗീസിൻ്റെ മകനാണ് ഷിജോ. ചെറുപ്പത്തിൽ തന്നെ പിതാവ് മരിച്ചു. പിന്നീട് പള്ളിയുടെ സംരക്ഷണയിലായിരുന്നു ഷിജോയുടെ ജീവിതം. വർഗീസിൻ്റെ ബാധ്യതകൾ പോലും തീർത്തത് പള്ളി ആയിരുന്നു. പിന്നീട് “പ്രാപ്തി “യായതോടെ പള്ളിയിലെ കപ്യാരായി നിയമിച്ചു. ഇതിനിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. കെ.എസ്.യുവിലൂടെയായിരുന്നു രംഗപ്രവേശം. ശ്രീ ശങ്കരാ വിദ്യാപീഠം കോളജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ ഇടി മേടിച്ചതോടെ നോതാവായി.

പിന്നീട് യൂത്ത് കോൺഗ്രസിലേക്ക്. കുതികാൽ വെട്ടിലൂടെയും തിരിമറികളിലൂടേയും നേതൃത്വത്തിലെത്തി. 
എറണാകുളം ജില്ലയിലെ എം.പിയുടെ വിശ്വസ്ഥനായി. ഗോഡ്ഫാദറായി മുതിർന്ന നേതാവിനെ കിട്ടിയതോടെ റോക്കറ്റ് വേഗത്തിലായി ഷിജോയുടെ വളർച്ച. പിന്നീട് ബിസിനസിലേക്ക് ഇറങ്ങി. 5 ലക്ഷം മുടക്കി വളയൻചിറങ്ങരയിൽ ജൗളിക്കടയിൽ പങ്കാളിയായി. അധികം വൈകാതെ വലിയൊരു തുക വാങ്ങി ഷെയർ പിരിഞ്ഞു. പിന്നീട് ബേക്കറി ബിസിസിലേക്ക് ചുവടു മാറി. പുല്ലുവഴി കുറുപ്പംപടി പെരുമ്പാവൂർ എന്നിവിടങ്ങളിൽ ബേക്കറികൾ നടത്തി. 
പള്ളിയെ മാത്രമല്ല ആളുകളിൽ നിന്നും പണം വാങ്ങിയ ശേഷം തിരിച്ചുനൽകാതിരിക്കുന്നതും ഷിജോയുടെ പ്രധാന വിനോദമാണ്. പുല്ലുവഴിയിലെ പലചരക്ക് വ്യാപാരിയിൽ നിന്നും പത്തുലക്ഷം, മണ്ണൂരിലെ സ്വകാര്യ ഫിനാൻസ് സ്ഥാപന ഉടമയിൽ നിന്നും 15 ലക്ഷം…
അങ്ങനെ നീളുന്നു പറ്റിച്ചതിൻ്റെ കണക്കുകൾ. നിലവിൽ ചിപ്സ് വ്യവസായത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഈ വിദ്വാൻ.

Leave a Reply