എംബിഎ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് വിദ്യാർഥിനിയുടെ കയ്യിൽ നിന്ന് 15,000 രൂപ കൈക്കൂലി കേസ്; എംജി സർവകലാശാലാ പരീക്ഷാഭവൻ അസിസ്റ്റന്റ് സി.ജെ. എൽസിക്ക് ഉപാധികളോടെ ജാമ്യം

0

കോട്ടയം ∙ എംബിഎ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് വിദ്യാർഥിനിയുടെ കയ്യിൽ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത എംജി സർവകലാശാലാ പരീക്ഷാഭവൻ അസിസ്റ്റന്റ് സി.ജെ. എൽസിക്ക് (48) ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം എൻക്വയറി കമ്മിഷൻ ആൻഡ് സ്പെഷൽ ജഡ്ജി ജി. ഗോപകുമാർ ആണ് ജാമ്യം അനുവദിച്ചത്.
ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ടി.കെ. സുരേഷ് കുമാർ ഹാജരായി. കഴിഞ്ഞ ജനുവരി 28നാണ് എൽസിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം എംജി സർവകലാശാലയിൽ അറസ്റ്റ് ചെയ്തത്. പരീക്ഷയുടെ മാർക്ക്‌ലിസ്റ്റുകൾ വേഗത്തിൽ നൽകുന്നതിന് എൽസി 1,10,000 രൂപ മുൻപ് വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

Leave a Reply