Tuesday, June 22, 2021

നീന്തൽകുളങ്ങളിലെ റോബോട്ടിക് തോഴന്മാർ

Must Read

ബ്രിസ്ബെയ്ന്: ആധുനിക ലോകത്തെ വിസ്മയങ്ങളാണ് റോബോട്ടുകൾ. ഈ വിശേഷപ്പെട്ട സാങ്കേതിക വിദ്യ ഇന്ന് ലോകത്തെ സമസ്ത മേഖലകളിലും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇപ്പോഴിത ജീവനുള്ള ഡോൽഫിനുകളെ വെല്ലുന്ന തരത്തിൽ റോബോട്ടിക് ഡോൽഫിനുകളെ നിർമിച്ച് നീന്തൽ കുളങ്ങളിൽ വിന്യസിച്ചിരിക്കുകയാണ് ന്യൂസിലാൻഡിലെ എഡ്ജ് ഇന്നോവേഷൻ എന്ന റോബോട്ടിക് കമ്പനി. ഹോളിവുഡിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളായ ഫ്രീ വില്ലി, ഡീപ് ബ്ലൂ സീ, അവതാർ, ഫ്ലിപ്പർ, അനാക്കോണ്ട തുടങ്ങിയ സിനിമകൾക്ക് വേണ്ടി മാതൃകകൾ നിർമിച്ച വമ്പൻ ആനിമാറ്റിക് കമ്പനിയാണ് ജലത്തിൽ ഡോൾഫിൻ എന്ന് യഥാവിധം തോന്നുന്ന റോബോട്ടുകളെ നിർമ്മിച്ചത്. 2.5 മീറ്റർ നീളവും 250 കിലോ തൂക്കവുമുള്ള ഈ റോബോട്ടുകൾ മെഡിക്കൽ ഗ്രേഡ് സിലിക്കോൺ ഉപയോഗിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏറെ താഴ്ചയിൽ മുങ്ങാനും യഥാർത്ഥ ഡോൾഫിനുകളെ പോലെ നീന്താനും സർക്കസുകളിലും മറ്റും കാണിക്കുന്ന അഭ്യാസ മുറകൾ ചെയ്യാനും ഇവയ്ക്ക് സാധിക്കും. മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് അനിമൽസ് (പിഇറ്റിഎ) എന്ന സംഘടനയാണ് ലോസാഞ്ചൽസിലെ ജോൺ സി ആർഗ്യൂ സ്വിം സ്റ്റേഡിയത്തിൽ കുട്ടികൾക്കൊപ്പം നീന്തുന്ന റോബോട്ടിക് ഡോൽഫിനുകളുടെ ചിത്രങ്ങൾ ഔദ്യോഗികമായി പങ്ക് വച്ചിട്ടുള്ളത്. ഈ ഒരു കണ്ടുപിടിത്തം എന്തുകൊണ്ടും നല്ലതാണെന്നും നിയമാനുസൃതമല്ലാത വർധിച്ച് വരുന്ന ഡോൽഫിൻ വേട്ടയ്ക്ക് ശമനമുണ്ടാക്കാൻ സഹായകമാകുമെന്നും സംഘടന പറയുന്നു.

നീന്തൽകുളങ്ങളിലെ റോബോട്ടിക് തോഴന്മാർ 1

ഏകദേശം മൂവായിരത്തിലധികം ഡോൽഫിനുകൾ വിവിധ വിനോദ പാർക്കുകളിലെ നീന്തൽ കുളങ്ങളിൽ ഇപ്പോൾ ഉണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. നിയമാനുസൃതമല്ലാതെ കടലിൽ നിന്നും അമ്മയുടെ അടുത്ത് നിന്നും പിടികൂടുന്ന കുഞ്ഞുഡോൽഫിനുകളുടെ എണ്ണം വർധിക്കുകയാണ്, “ഡോൽഫിനൊപ്പം നീന്താം” എന്ന ക്രൂര വിനോദങ്ങൾക്ക് ഈ കണ്ടുപിടിത്തത്തിലൂടെ അന്ത്യമുണ്ടാകും- പ്രശസ്ത ആക്ടിവിസ്റ്റ് കാതറിൻ സുല്ലിവൻ ഈ കണ്ടുപിടിത്തത്തെ ഉദ്ധരിച്ച് പറഞ്ഞു. സമുദ്രങ്ങളിൽ 30 മുതൽ 50 വർഷം വരെ ജീവിക്കുന്ന ഇവ വിനോദകേന്ദ്രങ്ങളിലെ സ്വിമ്മിങ് പൂളിൽ എത്തുമ്പോൾ ആയുസ് വെറും 20 വർഷമായിട്ടാണ് കുറയുന്നത്.

നീന്തൽകുളങ്ങളിലെ റോബോട്ടിക് തോഴന്മാർ 2

ഇതിനെല്ലാം ഈ കണ്ടുപിടിത്തം ഒരു പരിഹാരമാകുമെന്നാണ് വിലയിരുത്തുന്നത്

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News