Friday, April 16, 2021

താമരശേരിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച

Must Read

കോവിഡിനെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നയപരിപാടികളെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡിനെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നയപരിപാടികളെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് സാഹചര്യം സംബന്ധിച്ച് സംസാരിക്കുന്ന ഒരു വർഷം മുൻപുള്ള വീഡിയോ...

ചിത്രത്തില്‍ മൂന്നാമത്തെ നിരയില്‍ ആ ഒഴിഞ്ഞു കിടക്കുന്ന ഇടമായിരുന്നു കൂട്ടുകാര്‍ക്കൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതേണ്ട അഭിമന്യുവിന്റെ ഇരിപ്പിടം

ആലപ്പുഴ: വള്ളിക്കുന്നിലെ അഭിമന്യു എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന സംഭവത്തിന്റെ നടുക്കത്തിലാണ് കേരളം. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഒറ്റക്കുത്തിന് ആളെക്കൊല്ലാന്‍...

വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്

തൊടുപുഴ: വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്. തെക്കുംഭാഗം സ്വദേശി സോമൻ ആണ് അയൽവാസിയായ സേതുബാബുവിനെതിരേ പോലീസിൽ പരാതി നൽകിയത്. അ​രോ​പ​ണം...

കോഴിക്കോട്: താമരശേരിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. ഷട്ടര്‍ കുത്തിപ്പൊളിച്ച് ഗ്ലാസ് വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഡോഗ് സ്ക്വാഡ് അടക്കമുള്ളവ സ്ഥലത്തെത്തി പരിശോധന നടത്തി.

താമരശേരിയിലെ പൊന്നിനം ജ്വല്ലറിയിലാണ് കവര്‍ച്ച. 16 പവന്‍ നഷ്ടപ്പെട്ടതായി ജ്വല്ലറി ഉടമ പൊലീസില്‍ പരാതി നല്‍കി. കുട്ടികള്‍ക്കുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയില്‍ അധികവും.

രാത്രിയില്‍ ഷട്ടര്‍ കുത്തിപ്പൊളിച്ച് ഗ്ലാസ് വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഷട്ടര്‍ തുറക്കാനുപയോഗിച്ച ഇരുമ്പ് കമ്പി സമീപത്ത് ഉപേക്ഷിച്ചത് പൊലിസ് കണ്ടെത്തി. രാവിലെയാണ് മോഷണ വിവരം പുറത്തറിയുന്നത്.

ജ്വല്ലറിക്കുള്ളിലെ മേശയും മറ്റും തുറന്നിട്ട നിലയിലായിരുന്നു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോക് സ്ക്വാഡും പരിശോധനയ്ക്ക് എത്തിയിരുന്നു. ജ്വല്ലറിയില്‍ നിന്ന് മണം പിടിച്ച് സമീപമുള്ള ഇടറോഡിലേക്കാണ് പൊലീസ് നായ ഓടിയത്. പൊലീസ് നായ ഓടിയ വഴിയിലുള്ള സ്ഥാപനങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പൊലീസ് പരിശോധിക്കുന്നുണ്ട്.

English summary

Robbery at a jewelery shop in Thamarassery

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News