Saturday, July 24, 2021

റോഡിൽ ആൾകൂട്ടത്തിന് പിഴ;
പിഴയൊടുക്കാനും ആൾക്കൂട്ടം

Must Read

പാറശ്ശാല: കോവിഡ് നിയന്ത്രണ നിയമലംഘനത്തിനും റോഡിൽ തിരക്കുണ്ടാക്കിയതിനും പിഴയീടാക്കുന്നതിനായി ആൾക്കൂട്ടം സൃഷ്ടിച്ച് ഹൈവേ പോലീസ്. പാറശ്ശാലയ്ക്കു സമീപം പവതിയാൻവിള ജങ്ഷനിലാണ് ഇത്തരത്തിൽ ഹൈവേ പോലീസ് പിഴയീടാക്കിയത്.

ഞായറാഴ്ച രാവിലെ പത്തരയോടുകൂടിയാണ് ഹൈവേ പോലീസ് പവതിയാൻവിളയിൽ വാഹനപരിശോധന ആരംഭിച്ചത്.

റോഡിൽ ഒരു വാഹനത്തിനുമാത്രം കടന്നുപോകുവാൻ മാത്രം സാധിക്കുന്ന തരത്തിൽ തടസ്സം സൃഷ്ടിച്ച ശേഷമാണ് പരിശോധന നടത്തിയത്. ഇരുചക്രവാഹനത്തിൽ എത്തിയവരെയും റോഡരികിൽ നിന്നവരെയും പിടികൂടിയായിരുന്നു പരിശോധന. ഒരുവാഹനം പരിശോധിച്ച ശേഷമേ അടുത്ത വാഹനം തടഞ്ഞു നിർത്താൻ പാടുള്ളൂവെന്ന ഡി.ജി.പി.യുടെ ഉത്തരവിന് കടകവിരുദ്ധമായി ഒരേസമയം പത്തിലധികം വാഹനങ്ങളെ പിടികൂടിയാണ് പിഴയീടാക്കിയത്.

തടഞ്ഞ വാഹനങ്ങളുടെ രേഖകളോ വാഹനങ്ങളോ പരിശോധിക്കാതെയായിരുന്നു പിഴയീടാക്കൽ.

ഈ സമയം സ്ഥലത്തെത്തിയ ഇരുചക്രവാഹന യാത്രക്കാരെ കൂട്ടമായി പിടികൂടി കോവിഡ് നിയന്ത്രണ നിയമലംഘനത്തിനാണ് പിഴയീടാക്കിയത്.

സാമൂഹിക അകലംപോലും പാലിക്കാതെയാണ് ഹൈവേ പോലീസിന്റെ വാഹനത്തിന് മുന്നിൽ പിഴയടയ്‌ക്കുന്നതിനായി ജനം കൂട്ടംകൂടിയത്

Leave a Reply

Latest News

കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കില്ല;കരുവന്നൂർ ബാങ്ക് തെറ്റായ കാര്യമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ ബാ​ങ്ക് തെ​റ്റാ​യ കാ​ര്യ​മാ​ണ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത് ഗൗ​ര​വ​മാ​യി സ​ർ​ക്കാ​ർ കാ​ണു​ന്നു​ണ്ട്. ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം കൃ​ത്യ​ത​യോ​ടെ...

More News