Thursday, July 29, 2021

വനിതകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവീഴ്ചയെന്ന് ആര്‍ജെഡി സംസ്ഥാനപ്രസിഡന്റ് അനുചാക്കോ

Must Read

കൊച്ചി : വനിതകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവീഴ്ചയെന്ന് ആര്‍ജെഡി സംസ്ഥാനപ്രസിഡന്റ് അനുചാക്കോ. ഓണ്‍ലൈന്‍വഴി ആര്‍ജെഡി നടത്തിയ പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനുചാക്കോ.
ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തത്സമയം പരാതി നല്‍കാനായി വാര്‍ത്താചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ അപമര്യാദയായി പെരുമാറി. യുവതി സംസാരിച്ച് തുടങ്ങിയത് മുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് എം.സി ജോസഫൈന്‍ പെരുമാറിയത്. ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. കുട്ടികളില്ലെന്നും ഭര്‍ത്താവിനൊപ്പം അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന്‍ ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍. ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു എം.സി.ജോസഫൈന്റെ പ്രതികരണം.

പ്രതീക്ഷകള്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ അവസാന കച്ചിത്തുരുമ്പായിട്ടാണ് വനിത കമ്മീഷനിലേയ്ക്ക് വിളിക്കുകയും പരാതി പറയുകയും ചെയ്യുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇങ്ങനെയുള്ള മരുപടികള്‍ ഇടിവെട്ടിയവനെ പാമ്പ് കടിക്കുന്ന അവസ്ഥയിലാക്കുന്ന തരത്തിലുള്ളതാണ്. മാന്യമായ പ്രവര്‍ത്തികളും വാക്കുകളിലൂടെയും സ്ത്രീ സമൂഹത്തിന്റെ സമാധാനം കാത്തു സൂക്ഷിക്കേണ്ട ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍ നിലവാരം കുറഞ്ഞ പ്രവര്‍ത്തകള്‍ ഉണ്ടാകുന്നത് ഏറെ ദുഖകരമാണെന്നും അവര്‍ പറഞ്ഞു.

കുറച്ചു നാളുകള്‍ക്കു മുന്‍പും വനിതകമ്മീഷന്‍ അധ്യക്ഷയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിരുന്നു. 85വയസ്സു പ്രായം വരുന്ന വൃദ്ധമാതാവ് മര്‍ദ്ധനത്തില്‍ അവശയാണെന്ന കാര്യം അറിയിച്ചപ്പോള്‍ നേരിട്ടു വന്ന് പരാതി തരണമെന്നു പറഞ്ഞത് സര്‍ക്കാരിനെ വന്‍ പ്രശ്‌നത്തിലേയ്ക്കു നയിച്ചിരുന്നു അതിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നേ ജോസഫൈനെ ആസ്ഥാനത്ത് നിന്ന് പുറത്താക്കേണ്ടതായിരുന്നു എന്നാല്‍ സിപിഎം ചര്‍ച്ചകളിലൂടെ ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഓണ്‍ലൈന്‍ പ്രതിക്ഷേധത്തില്‍ സെക്രട്ടറി ജനറൽ, ജില്ലാപ്രസിഡന്റ് ,സംസ്ഥാനട്രഷറര്‍ ,ജനറല്‍ സെക്രട്ടറിമാര്‍ സെക്രട്ടറിമാർ അടക്കം 25ഓളം പേര്‍ പങ്കെടുത്തു.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News