Thursday, September 23, 2021

വിദ്യാലയത്തിലെ ശലഭപാർക്ക് ഇടിച്ചുനിരത്തി നാട്ടുകാർക്ക് പൊതുശൗചാലയം നിർമിക്കുന്നതിനെതിരേ മൂന്നാംക്ലാസുകാരി രിസ്‌വാന ബാലാവകാശ കമ്മിഷന് കത്തെഴുതി; പരിഹാരവുമായി

Must Read

നെടുമങ്ങാട്: വിദ്യാലയത്തിലെ ശലഭപാർക്ക് ഇടിച്ചുനിരത്തി നാട്ടുകാർക്ക് പൊതുശൗചാലയം നിർമിക്കുന്നതിനെതിരേ മൂന്നാംക്ലാസുകാരി രിസ്‌വാന ബാലാവകാശ കമ്മിഷന് കത്തെഴുതി. കത്തു കിട്ടി ഒരാഴ്ചയ്ക്കുള്ളിൽ വിഷയം പഠിച്ച ശേഷം നെടുമങ്ങാട് ടൗൺ എൽ.പി.എസിന്റെ ഭൂമിയിൽ ശൗചാലയം നിർമിക്കുന്നതു തടഞ്ഞുകൊണ്ട് എതിർകക്ഷിയായ നഗരസഭയ്ക്ക് ഉത്തരവുനൽകി.

ഏറെനാളായി വിവാദത്തിൽ കിടക്കുകയായിരുന്ന ശൗചാലയനിർമാണത്തിന് രിസ്‌വാനയുടെ ഇടപെടൽകൂടിയായതോടെ പുതിയ മാനം കൈവന്നിരിക്കുകയാണ്. സ്കൂളിനു മുന്നിലുള്ള ഔഷധസസ്യത്തോട്ടവും ശലഭപാർക്കും ഇടിച്ചുനശിപ്പിച്ചും വലിയ മരങ്ങൾ മുറിച്ചുമാറ്റിക്കൊണ്ടുമാണ് നഗരസഭ പൊതുശൗചാലയം നിർമിച്ചുതുടങ്ങിയത്. നാനാതുറയിൽനിന്നും ഇതിനെതിരേ അഭിപ്രായമുയർന്നെങ്കിലും കേസിൽപ്പെട്ടു കിടന്ന ഈ വസ്തുവിലെ നിർമാണം അവസാനിപ്പിക്കാൻ നഗരസഭ തയ്യാറായില്ല.

തന്നോടൊപ്പം പഠിക്കുന്ന 600-ലധികം കൂട്ടുകാർക്കുവേണ്ടിയാണ് താൻ ഈ കത്തെഴുതിയതെന്ന് രിസ്‌വാന പറയുന്നു. സ്‌കൂളിലെ കുടിവെള്ളക്കിണറിനോടു ചേർന്നാണ് ശൗചാലയം നിർമിക്കുന്നത്. ഇതും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. അടുത്ത അധ്യയനവർഷം മുതൽ കുട്ടികളുടെ എണ്ണം കുറയാൻ ഇടയാകുമെന്നും നിലവിലെ കുട്ടികൾക്ക് രോഗസാധ്യതയേറുമെന്നുമുള്ള ആശങ്കകളും രിസ്‌വാന കത്തിൽ പങ്കുവയ്ക്കുന്നു. ശൗചാലയത്തിന്റെ നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തേ രണ്ടു വട്ടം ഹൈക്കോടതി നഗരസഭയ്ക്കു കത്തുനൽകിയെങ്കിലും ഉത്തരവിനെ പാടേ അവഗണിച്ചുകൊണ്ട് നിർമാണപ്രവർത്തനങ്ങളുമായി നഗരസഭ മുന്നോട്ടുപോകുകയായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ രിസ്‌വാനയുടെ കത്ത് പരിഗണിച്ചുകൊണ്ട് ബാലാവകാശ സംരക്ഷണ കമ്മിഷൻ നിർമാണം നിർത്തിവയ്ക്കാൻ ഉത്തരവു നൽകിയിരിക്കുന്നത്. രിസ്‌വാനയ്ക്കു പിന്തുണ നൽകിക്കൊണ്ട് സാമൂഹിക, സാംസ്‌കാരിക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News