Thursday, January 27, 2022

റിയാസ് അങ്കിൾ… ഞങ്ങൾക്ക് സ്കൂളിൽ പോകണം. ഈ റോഡ് ഒന്ന് ശരിയാക്കി തരുമോ? ചോദിക്കുന്നത് മണ്ണൂരിലെ സ്കൂൾ വിദ്യാർഥികളാണ്….

Must Read

ഞങ്ങൾക്ക് സ്കൂളിൽ പോകണം. ഈ റോഡ് ഒന്ന് ശരിയാക്കി തരുമോ? ചോദിക്കുന്നത് മണ്ണൂരിലെ സ്കൂൾ വിദ്യാർഥികളാണ്. പ്രവേശന കവാടത്തിന് മുന്നിൽ റോഡ് താഴ്‌ത്തിയിട്ടിരിക്കുന്നതിനാൽ സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾപോലും പ്രതിസന്ധിയിലാണ്.

അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി സ്കൂൾബസുകൾ പുറത്തേക്ക്‌ കൊണ്ടുപോകാനും നിവൃത്തിയില്ല. എത്രയും വേഗം റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി, സ്കൂളിലേക്ക് പ്രവേശിക്കാൻ സാഹചര്യമൊരുക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

ഒന്നരക്കൊല്ലം കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ മണ്ണൂരിലെ സ്കൂൾ വിദ്യാർഥികളുടെ കഷ്ടപ്പാട് അധികൃതർ കാണേണ്ടതു തന്നെയാണ്. സ്കൂളിനു മുന്നിലൂടെയുള്ള റോഡ് പുനർനിർമാണം തുടങ്ങിയിട്ട് രണ്ടരക്കൊല്ലത്തോളമായി.

ഇതുവരെ പൂർത്തിയായില്ലെന്നു മാത്രമല്ല, സ്കൂളിനു മുന്നിൽ റോഡ് ആറടിയോളം താഴ്‌ത്തിയിട്ടിരിക്കുന്നതിനാൽ സ്കൂളിലേക്ക്‌ പ്രവേശിക്കാൻപോലും നിവൃത്തിയില്ല. മണ്ണൂർ പടിഞ്ഞാറേക്കവല മുതൽ ഐരാപുരം റോഡിലേക്കുള്ള 500 മീറ്റർ ദൂരത്തിലാണ് യാത്ര ഏറ്റവും ദുഷ്‌കരമായത്. പെരുമ്പാവൂരിനേയും മൂവാറ്റുപുഴയേയും ബന്ധിപ്പിക്കുന്ന, എം.സി. റോഡിന് സമാന്തരമായി പോകുന്ന മണ്ണൂർ-പോഞ്ഞാശ്ശേരി റോഡിന്റെ സ്ഥിതിയാണിത്.

നിർമാണം തുടങ്ങിയ കാലംമുതൽ പൊടിയും ചെളിയും യന്ത്രങ്ങളുടെ ശബ്ദവുംമൂലം നാട്ടുകാരും വിദ്യാർഥികളും വാഹനയാത്രക്കാരും എല്ലാവരും ഇവിടെ ദുരിതമനുഭവിക്കുകയാണ്.

‌3 മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്ന റോഡാണിത്. എം.സി റോഡിലെ മണ്ണൂരിനെയും എഎം റോഡിലെ പോഞ്ഞാശേരിയെയും ബന്ധിപ്പിച്ചുള്ള റോഡ് എംസി റോഡിലെയും പെരുമ്പാവൂർ ടൗണിലെയും തിരക്കു കുറയ്ക്കാനുള്ള റോഡാണ്. സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ 10 കോടി രൂപയാണ് അനുവദിച്ചത്.സർവേ പൂർത്തിയാക്കി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയപ്പോൾ ചെലവ് 23.74 കോടി രൂപയായി.

ഭരണകൂട അനാസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് പെരുമ്പാവൂരിലെ മണ്ണൂര്‍ പോഞ്ഞാശേരി റോഡ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടര വര്‍ഷം മുമ്പാണ് റോഡിന്‍റെ പണി തുടങ്ങിയത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തി. പക്ഷേ ഉദ്ഘാടനമല്ലാതെ പിന്നീട് കാര്യമായിട്ടൊന്നും നടന്നിട്ടില്ല. അമ്പേ തകര്‍ന്ന റോഡിലൂടെയും പാതി പണി തീർത്ത റോഡിലൂടെയും കാല്‍നട യാത്ര പോലും ബുദ്ധിമുട്ടാണ്. വഴിയ്ക്ക് വീതി കൂട്ടാന്‍ പിരിവിട്ട് സ്ഥലം വാങ്ങിക്കൊടുത്തതും വെറുതെയായെന്നാണ് നാട്ടുകാർ പറയുന്നത്. മഴവെള്ളം പോകുന്നതിനോ മലിന ജലം പോകുന്നതിനോ സംവിധാനമില്ലാതെയാണ് റോഡ് പണി നടത്തിയത്.

മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വളരെ എളുപ്പത്തില്‍ ആലുവയിലേക്ക് പോകാനുള്ള വഴിയാണ് ഇത്. പൂര്‍ണമായി തകര്‍ന്ന് കിടക്കുന്ന ഒമ്പത് കിലോമീറ്റര്‍ ഭാഗത്ത് സ്കൂളുകളും ആശുപത്രികളുമൊക്കെയുണ്ട്. റോഡ് തകര്‍ന്നതോടെ ഓട്ടോറിക്ഷകള്‍ പോലും ഇവിടേക്ക് വരാന്‍ തയാറാകുന്നില്ല. റോഡിന്‍റെ പണി എത്രയവും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ അടക്കമുള്ളവര്‍ സമരരംഗത്ത് ഇറങ്ങിയെങ്കിലും ഫലമുണ്ടായിട്ടില്ല

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News