Monday, July 26, 2021

മാസങ്ങൾക്കു മുൻപ് ബാങ്കിൽ അടച്ചു തീർത്ത വിദ്യാഭ്യാസ വായ്പയുടെ പേരിൽ ജപ്തി നോട്ടിസ് നൽകി റവന്യു അധികൃതർ

Must Read

പാപ്പിനിശ്ശേരി ∙ മാസങ്ങൾക്കു മുൻപ് ബാങ്കിൽ അടച്ചു തീർത്ത വിദ്യാഭ്യാസ വായ്പയുടെ പേരിൽ ജപ്തി നോട്ടിസ് നൽകി റവന്യു അധികൃതർ. 10 ദിവസത്തിനകം 8.64 ലക്ഷം രൂപ അടയ്ക്കണമെന്ന നോട്ടിസ് കൈപ്പറ്റിയ കുടുംബം പരിഹാരം തേടി നെട്ടോട്ടത്തിലായി. പാപ്പിനിശ്ശേരി കോലത്തുവയലിലെ പി.പി.മോഹനന്റെ കുടുംബത്തിനാണ് ഇന്നലെ സ്വകാര്യ ബാങ്കിന്റെ ജപ്തി നോട്ടിസ് ലഭിച്ചത്.

2011 മാർച്ചിലാണ് മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ബാങ്കിൽ നിന്നും വായ്പ എടുത്തത്. കഴിഞ്ഞ മാർച്ചിൽ കുടിശികയടക്കം അടച്ചു ബാങ്കിന്റെ സാക്ഷ്യപത്രം കൈപ്പറ്റിയിരുന്നു. എന്നാൽ വായ്പത്തുക തിരിച്ചടച്ചിട്ടില്ലെന്നു ബാങ്ക് നൽകിയ പരാതിയിലാണ് ജപ്തി നോട്ടിസ് നൽകിയതെന്നു റവന്യു അധികൃതർ അറിയിച്ചു. അധികൃതരുടെ അനാസ്ഥ കാരണം മാനഹാനി ഉണ്ടായതിൽ നിയമ നടപടി സ്വീകരിക്കുമെന്നു കുടുംബം അറിയിച്ചു

Leave a Reply

Latest News

ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കും, ചെറിയ നോട്ടുകൾ കിട്ടിയാൽ തിരിച്ചിടും; പുല്ലുവഴി സ്വദേശി ഭണ്ഡാരക്കുറ്റി അനിൽ പിടിയിൽ; സി.സി.ടി വിയിൽ കുടുങ്ങി; കമ്മറ്റിക്കാർ പൊക്കി;വീഡിയോ കാണാം

പെരുമ്പാവൂര്‍: പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിക്ക് കുറച്ച് ദിവസമായി ഭക്തി കൂടുതലാണ്. ദിവസവും പള്ളിയിൽ പോകും. ഭണ്ഡാരത്തിന് മുകളിൽ കമിഴ്ന്ന് കിടന്ന് പ്രാർഥിക്കും. ചേലാട്...

More News