Friday, November 27, 2020

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറും റവന്യൂ ഓഫീസറും വിജിലൻസ് പിടിയിൽ

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

പോളി വടക്കൻ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറും റവന്യൂ ഓഫീസറും വിജിലൻസ് പിടിയിൽ. കോട്ടയം ചങ്ങനാശേരി മുനിസിപ്പാലിയിലെ റവന്യൂ ഓഫിസറായ പി.ടി സുശീലയും റവന്യൂ ഇൻസ്പെക്ടർ പി.ആർ ശാന്തയുമാണ് വിജിലൻസിൻ്റെ പിടിയിലായത്. കാനഡയിൽ ജോലി നോക്കുന്ന പോത്തോട് സ്വദേശിയോട് പുതുതായി നിർമിച്ച വീടിന് കരം അടയ്ക്കാൻ 5000 കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. യഥാർഥത്തിൽ വീടിൻ്റെ കരം 3500 രൂപയാണ്. ഇത് അടയ്ക്കണമെങ്കിൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് പ്രതികൾ ആവശ്യപ്പെടുകയായിരുന്നു.

കൈക്കൂലി ചോദിച്ചതോടെ വീട്ടുടമ നിയോഗിച്ച വ്യക്തി കരം അടയ്ക്കാതെ ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. ഉടനെ തന്നെ വിജിലൻസ് കെണി ഒരുക്കി. പരാതിക്കാരനോട് പ്രതികൾ ചോദിച്ച തുക നൽകാൻ വിജിലൻസ് നിർദേശം നൽകി. തുടർന്ന് പരാതിക്കാരൻ തന്ത്രപൂർവം തുക കൈമാറി. ഫിനോഫ്തലിൻ പൗഡർ പൂശിയ നോട്ടുകളാണ് പ്രതികൾക്ക് നൽകിയത്. തുക കൈമാറിയ നിമിഷം തന്നെ വിജിലൻസ് ഇവരെ പിടികൂടുകയായിരുന്നു.

കിഴക്കൻ മേഖല വിജിലൻസ് എസ് പി വി ജി വിനോദ്കുമാർ നിർദ്ദേശനുസരണം കോട്ടയം വിജിലൻസ് DYSP ബി. രവീന്ദ്രനാഥിൻ്റെ നേതൃത്വത്തിൽ

ഇൻസ്‌പെക്ടർമാരായ റിജോ പി ജോസഫ്, എം. റെജി, എ.ജെ തോമസ്, എസ് ഐ മാരായി വിൻസെൻ്റ് കെ മാത്യൂ, തുളസിധര കുറുപ്പ്, സ്റ്റാൻലി തോമസ് എന്നിവരാണ് കൈക്കൂലിക്കാരെ പിടികൂടിയത്.

English summary

Revenue inspector and revenue officer arrested for taking bribe in Kottayam

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News