Tuesday, June 15, 2021

കൊറോണ പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാരവും മരണാനന്തര കർമ്മകളും നടത്തിയ വയോധിക ദിവസങ്ങൾക്കു ശേഷം കുടുംബത്തെ ഞെട്ടിച്ച് വീട്ടിൽ തിരിച്ചെത്തി

Must Read

ഹൈദരാബാദ്: കൊറോണ പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാരവും മരണാനന്തര കർമ്മകളും നടത്തിയ വയോധിക ദിവസങ്ങൾക്കു ശേഷം കുടുംബത്തെ ഞെട്ടിച്ച് വീട്ടിൽ തിരിച്ചെത്തി. മെയ് 15 നാണ് ആന്ധ്രാപ്രദേശിലെ വിജയവാഡ ആശുപത്രിയിൽ നിന്ന് മുത്ത്യായല ഗഡ്ഡയ്യ കൊറോണ ബാധിച്ച് മരിച്ച അദേഹത്തിന്റെ ഭാര്യഗിരിജമ്മയുടെ മൂടിക്കെട്ടിയ മൃതദേഹം ഏറ്റുവാങ്ങി ദഹിപ്പിച്ചത്. തുടർന്ന് ജൂൺ ഒന്നിന് അവരുടെ മരണാനന്തര ചടങ്ങുകൾ നടത്തുകയും ചെയ്തു. തൊട്ടടുത്ത ദിവസമാണ് കുടുംബത്തേയും ഗ്രാമത്തേയും ഞെട്ടിച്ചുകൊണ്ട് 70 കാരി വീട്ടിൽ തിരിച്ചെത്തിയത്.

ആന്ധ്രയിലെ കൃഷ്ണ ജില്ലയിൽ ക്രിസ്റ്റിയാൻപെട്ട് ഗ്രാമത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. മെയ് 12 നാണ് വിജയവാഡയിലെ സർക്കാർ ജനറൽ ആശുപത്രിയിൽ കൊറോണ ബാധിതയായ 70 കാരിയെ പ്രവേശിപ്പിച്ചത്. ദിവസവും ഇവരുടെ ഭർത്താവ് ആശുപത്രിയിലെത്തുമായിരുന്നു. എന്നാൽ മെയ് 15ന് ആശുപത്രിയിൽ എത്തിയപ്പോൾ കൊറോണ വാർഡിൽ അവരെ കണ്ടെത്താനായില്ല. മറ്റ് വാർഡുകളിൽ അന്വേഷിച്ചുവെങ്കിലും ഭാര്യയെ കണ്ടെത്താനായില്ല.

ആശുപത്രിയിലെ നഴ്‌സുമാരാണ് അദേഹത്തോട് അവർ മരിച്ചതാകാം എന്ന് പറയുന്നത്. തുടർന്ന് പ്രായമായ ഒരു സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് മൂടിക്കെട്ടി അദേഹത്തിന് നലകുകയും ചെയ്തു. കൊറോണ സ്ഥിരീകരിച്ചതിനാൽ തന്നെ അതേദിവസം സംസ്‌കാര ചടങ്ങുകളും കുടുംബം നടത്തി. മെയ് 23 ന് അവരുടെ 35 കാരനായ മകനും കൊറോണ ബാധിച്ച് മരിച്ചു. തുടർന്ന് ജൂൺ ഒന്നിന് ഇരുവരുടെയും മരണാനന്തര ചടങ്ങുകൾ കുടുംബം നടത്തുകയും ചെയ്തു.

അതേസമയം വിജയവാഡയിലെ ആശുപത്രിയിൽ കൊറോണ ഭേദമായതിന് ശേഷം ആരും വരാത്തതിനെ തുടർന്ന് 70 കാരിയായ ഗിരിജമ്മ അവിടെ തന്നെ തുടരുകയായിരുന്നു. തുടർന്ന് വീട്ടിൽ പോകാനായി ആശുപത്രി അധികൃതർ മൂവായിരത്തോളം രൂപ നൽകി. പിന്നാലെ ഇവർ വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങൾ വീട്ടുകാർക്ക് മനസിലായത്. ആശുപത്രിയിൽ നിന്ന് മൃതദേഹം മൂടിക്കെട്ടി നൽകിയതിനാൽ തിരിച്ചറിയാനും വീട്ടുകാർക്ക് കഴിയാതെ പോകുകയായിരുന്നു.

Leave a Reply

Latest News

ഇന്ന് എല്ലാ ജില്ലകളിലും വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. മറ്റ്...

More News